കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത സമിതിയുടെ നേതൃത്വത്തിൽ നടന്ന നേതൃ പഠന ശില്പശാലയിൽ രാജ്യത്ത് വർദ്ധിച്ചുവരുന്ന ക്രൈസ്തവ മത പീഡനങ്ങൾക്കെതിരെ പ്രതിഷേധം ഇരമ്പി

ഭരണഘടനയുടെ അന്തസത്ത തകർത്തുകൊണ്ട് മതേതരത്വ സങ്കൽപ്പങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാരും സംസ്ഥാനങ്ങളിൽ ഭരണം നടത്തുന്ന ബിജെപി സർക്കാരുകളും ജനാധിപത്യം അട്ടിമറിച്ച ആൾക്കൂട്ട ആധിപത്യത്തിനും അരാജകത്വത്തിനും വഴിയൊരുക്കുകയാണ് എന്ന് കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപത നേതൃത്വ സമ്മേളനം പ്രതിഷേധ പ്രമേയത്തിലൂടെ ആരോപിച്ചു. കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപതാ പ്രസിഡണ്ട് ജോർജ് കോയിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം ഗ്ലോബൽ പ്രസിഡണ്ട് പ്രൊഫസർ രാജീവ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഇടുക്കി രൂപത വികാരി ജനറൽ ജോസ് കരിവേലിക്കൽ മുഖ്യപ്രഭാഷണം നടത്തി. രാജ്യത്ത് വിവിധ മേഖലകളിൽ കേരള മോഡൽ സൃഷ്ടിക്കപ്പെടാൻ കഴിഞ്ഞതിന്റെ പിന്നിൽ ക്രൈസ്തവ സഭയ്ക്കും സമുദായ നേതാക്കൾക്കും വലിയ പങ്കുണ്ട് എന്ന് അദ്ദേഹം അനുസ്മരിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങിയ മേഖലകളിൽ മാത്രമല്ല നവോത്ഥാന കേരളത്തിന്റെ സമസ്ത മേഖലകളിലും ക്രൈസ്തവ സമൂഹത്തിന്റെ കയ്യൊപ്പ് കാണുവാൻ നമുക്ക് കഴിയും എന്ന് അദ്ദേഹം പറഞ്ഞു.
ഇടുക്കി രൂപത മുഖ്യ വികാരി ജനറാൾ മോൺ ജോസ് കരിവേലിക്കൽ മുഖ്യ പ്രഭാഷണം നടത്തി . ജനാധിപത്യീകരണ പ്രവർത്തനങ്ങളിൽ സമുദായ നേതാക്കൾ ഗൗരവമായി ഇടപെടണമെന്ന് സമുദായ നേതാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് രൂപത ഡയറക്ടർ ഫ്രാൻസിസ് ഇടവകണ്ടം ആമുഖ പ്രഭാഷണം നടത്തി. ഡോക്ടർ കെ എം ഫ്രാൻസിസ് തൃശ്ശൂർ ഡോ. ജോസുകുട്ടി ജെ ഒഴുകയിൽ ഡോ പീറ്റർ രാജ് എന്നിവർ ശില്പശാലയിൽ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. സിജോ ഇലന്തൂർ ജോസഫ് ചാണ്ടി തേവർ പറമ്പിൽ ജോർജ്ജുകുട്ടി പുന്നക്കുഴിയിൽ, ടോമി കണ്ടത്തിൽ ജോസ് തോമസ് ഒഴുകയിൽ റിൻസി സിബി ജെറിൻ ജെ പട്ടാങ്കുളം എന്നിവർ പ്രസംഗിച്ചു. സാബു കുന്നുംപുറം ബിനോയ് കെ യു ജോളി ജോൺ തുടങ്ങിയ വർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി 300 ലധികം പ്രതിനിധികൾ പങ്കെടുത്തു.









































































