നാട്ടുവാര്‍ത്തകള്‍
കണ്ണൻദേവൻ തേയില ഫാക്ടറിയിൽ തീപിടിത്തം; 3,800 കിലോഗ്രാം തേയില നശിച്ചു
മൂന്നാർ ∙ കണ്ണൻദേവൻ കമ്പനിയുടെ ദേവികുളത്തെ തേയില ഫാക്ടറിയിലെ തീപിടിത്തത്തിൽ 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. തേയിലക്കൊളുന്ത് ഉണക്കുന്ന ഡ്രയറിനു സമീപം ഇന്നലെ രാവിലെ 11ന് തീ പടരുകയായിരുന്നു. കാരണം വ്യക്തമല്ല. ഫാക്ടറിയിലുണ്ടായിരുന്ന തൊഴിലാളികൾ തീ നിയന്ത്രണവിധേയമാക്കുന്നതിനിടെ മൂന്നാറിൽ നിന്നെത്തിയ അഗ്നിരക്ഷാസേന പൂർണമായി തീയണച്ചു.
ഡ്രയറിൽ ഉണ്ടായിരുന്നതും പാക്ക് ചെയ്ത് വച്ചിരുന്നതുമായ 3,800 കിലോഗ്രാം തേയില നശിച്ചു. യന്ത്രങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. അൻപതോളം തൊഴിലാളികൾ ഫാക്ടറിയിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും പരുക്കില്ല.