ഇടുക്കിയുടെ നാടക പ്രതിഭയും സംസ്ഥാന അവാർഡ് ജേതാവുമായിരുന്ന കെ സി ജോർജിൻ്റെ ഒന്നാം ചരമവാർഷികാചരണം സെപ്തംബർ 23 ന് കട്ടപ്പനയിൽ നടത്തും

ഇടുക്കിയുടെ നാടക പ്രതിഭയും സംസ്ഥാന അവാർഡ് ജേതാവുമായിരുന്ന കെ സി ജോർജിൻ്റെ ഒന്നാം ചരമവാർഷികാചരണം സെപ്തംബർ 23 ന് കട്ടപ്പനയിൽ നടത്തും. ഇതിനു മുന്നോടിയായി നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ വിവിധ മേഖലയിലുള്ളവർ പങ്കെടുത്തു.
മികച്ച നാടക കൃത്തിനുള്ള സംസ്ഥാന അവാർഡ് രണ്ടു തവണ കരസ്ഥമാക്കിയ കെ സി ജോർജ് കഴിഞ്ഞ വർഷം സെപ്തംബർ 20 നാണ് അന്തരിച്ചത്. ഇടുക്കിയുടെ നാടക പ്രതിഭയായിയുരുന്ന കെ സി വലിയ സൗഹൃദങ്ങളുടെ ഉടമ കൂടിയായിരുന്നു. കെ സിയുടെ വേർപാടിൻ്റെ ഒന്നാം വാർഷികം സമുചിതമായി ആചരിക്കാനാണ് കെ സി സൗഹൃദ കൂട്ടായ്മയുടെ തീരുമാനം. സെപ്തംബർ 23 – ന് കട്ടപ്പനയിൽ അനുസ്മരണ യോഗവും നാടക അവതരണവും നടക്കും.കട്ടപ്പന പ്രസ്കബ്ബ് ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ വിവിധ ജനപ്രതിനിധികൾ രാഷ്ട്രീയ, വ്യാപാര സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.
സ്വാഗത സംഘം ചെയർപേഴ്സണായി നഗരസഭാ ചെയർ പേഴ്സൺ ബീനാ ടോമിയേയും കൺവീനറായി എം സി ബോബനേയും തെരഞ്ഞെടുത്തു.
ജോയി വെട്ടിക്കുഴി, സാജൻ ജോർജ്,ഇ ജെ ജോസഫ്, സുഗതൻ കരുവാറ്റ എന്നിവരാണ് രക്ഷാധികാരികൾ. വിവിധ സംഘടനാ പ്രതിനിധികൾ ഉൾപ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയേയും യോഗം തെരഞ്ഞെടുത്തു.













































































