Idukki വാര്‍ത്തകള്‍കേരള ന്യൂസ്തൊഴിലവസരങ്ങൾനാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പീരുമേട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവ്

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പീരുമേട് മേഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് വിദ്യാര്‍ഥികളുടെ രാത്രികാല പഠന മേല്‍നോട്ട ചുമതലകള്‍ വഹിക്കുന്നതിനായി ബിരുദവും ബിഎഡ് യോഗ്യതയുളളതുമായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരെ നിയമിക്കും. ഇതിനായി ആഗസ്റ്റ് 6ന് രാവിലെ 11 മണിക്ക് കുയിലിമല സിവില്‍ സ്റ്റേഷനിലുളള ജില്ല പട്ടികജാതി ഓഫീസില്‍ വച്ച് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം നേരിട്ട് 10 മണിക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 296297









































































