Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി ജില്ലാ പോലീസ് നടത്തിവരുന്ന ക്യാമ്പസ് ബീറ്റ്‌സ് പ്രോജെക്ടിന്റെ ഭാഗമായിഇടുക്കി പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ. ചന്ദ്രൻ നാരകക്കാനം സെന്റ് ജോസഫ് യുപി സ്കൂളിൽ സന്ദർശനം നടത്തി കുട്ടികളുമായി സംവദിച്ചു

ഇടുക്കി ജില്ലയിലെ വിദ്യാർത്ഥികൾക്കിടയിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണം നടത്തുന്നതോടൊപ്പം മയക്കുമരുന്നുകളുടെ ലഭ്യത തടയുക എന്ന ലക്ഷ്യവും മുൻനിർത്തി സ്കൂൾ അധികൃതർ, പിടിഎ ഭാരവാഹികൾ, രക്ഷാകർത്താക്കൾ, പൊതുജനങ്ങൾ തുടങ്ങിയവരുടെ സഹകരണത്തോടെ ഇടുക്കി ജില്ലാ പോലീസ് ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന ആന്റി നാർകോട്ടിക് ക്യാമ്പയിനാണ് “ക്യാമ്പസ് ബീറ്റ്സ്” പദ്ധതി. അന്താരാഷ്ട്ര ലഹരി ദിനത്തോടനുബന്ധിച്ച് ജില്ലയിലെ സ്കൂളുകളിൽ ക്യാമ്പസ് ബീറ്റ്സ് പദ്ധതിയുടെ ഭാഗമായി ചിത്രരചന, പ്രസംഗം, ഉപന്യാസം തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ നടത്തിയിരുന്നു. നാരകക്കാനം സെന്റ് ജോസഫ് യുപി സ്കൂളിൽ നടത്തിയ മത്സരങ്ങളിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ഇടുക്കി പോലീസ് സബ് ഇൻസ്പെക്ടർ ചന്ദ്രൻ വിതരണം ചെയ്തു.









































































