Idukki വാര്‍ത്തകള്‍കേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇടുക്കി അസംബ്ലി പ്രതിഷേധ കൂട്ടായ്മ നടത്തി

ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ക്രൈസ്തവ പീഡനത്തിനും നീതി നിഷേധത്തിനെതിരെ കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇടുക്കി അസംബ്ലിയുടെ നേതൃത്വത്തില്‍ കട്ടപ്പന ഗാന്ധി സ്ക്വയറില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. ഇടുക്കിയിലെ വിവിധ ക്രൈസ്തവ സഭകളിലെ വൈദികരും വിശ്വാസികളും കൂട്ടായ്മയില്‍ പങ്കെടുത്തു.
കെ.സി.സി. ക്ലര്‍ജി കമ്മീഷന് പ്രസിഡന്റ് റവ. ബിനു കുരുവിള മുഖ്യ പ്രഭാഷണം നടത്തി. അംഗങ്ങള്‍ വായ് മൂടിക്കെട്ടിയും സമാധാനത്തിന്റെ അടയാളമായ മെഴുകുതിരികള്‍ തെളിയിച്ചും പ്രതിഷേധം അറിയിച്ചു. കട്ടപ്പന വൈ.എം.സി.എ ഭാരവാഹികളും പങ്കെടുത്തു.













































































