Idukki വാര്ത്തകള്കേരള ന്യൂസ്തൊഴിലവസരങ്ങൾപ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ട്രാൻസ്ജെൻഡർവ്യക്തികൾക്കുംസംഘടനകൾക്കുംഅവാർഡ്: അപേക്ഷക്ഷണിച്ചു

സാമൂഹ്യനീതി വകുപ്പ് സംസ്ഥാനതലത്തിൽ ആഗസ്റ്റ് 21,22,23 തീയതികളിൽ നടത്തുന്ന ട്രാൻസ്ജെൻഡർ ഫെസ്റ്റിനോടനുബന്ധിച്ച് കലാ, കായികം, സാഹിത്യം, വിദ്യാഭ്യാസം, സംരഭകത്വം എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച ട്രാൻസ്ജെൻഡർ വ്യക്തികൾക്കും മികച്ച പ്രവർത്തനം കാഴ്ചവെച്ച സി ബി ഒ, എൻജിഒ കൾക്കും അവാർഡ് നൽകും. അപേക്ഷ ഫോറം, മാർഗരേഖ എന്നിവ സാമൂഹ്യനീതി വകുപ്പിന്റെ വെബ്സൈറ്റിൽ www.sjd.kerala.gov.in ലഭ്യമാണ്. അപേക്ഷയും നോമിനേഷനും ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 5. സമയപരിധി കഴിഞ്ഞു ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ഇടുക്കി ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471-2306040, 04862-228160, 9744108611.
















































































































