Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍ഇടുക്കിഉടുമ്പന്‍ചോലതൊടുപുഴദേവികുളംനാട്ടുവാര്‍ത്തകള്‍പീരിമേട്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കാട്ടാന ആക്രമണം; ടാപ്പിങ്ങിനെത്തിയ വയോധികന് ദാരുണാന്ത്യം



ഇടുക്കി പെരുവന്താനത്ത് കാട്ടാന ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി തമ്ബലക്കാട് കുറ്റിക്കാട്ടില്‍ പുരുഷോത്തമനാ (64)ണ് മരിച്ചത്.

ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. പെരുവന്താനം പഞ്ചായത്തില്‍പെട്ട മതമ്ബയിലാണ് ആക്രമണമുണ്ടായത്. റബര്‍തോട്ടം പാട്ടത്തിനെടുത്ത് ടാപ്പിംഗ് നടത്തുന്ന ആളാണ് പുരുഷോത്തമന്‍. സംഭവസമയത്ത് പുരുഷോത്തമന്റെ മകനും കൂടെയുണ്ടായിരുന്നു. രണ്ട് പേരും കൂടെ ടാപ്പിംഗ് നടത്തുന്നതിനിടെ കാട്ടാനക്കൂട്ടം ഇവരെ ആക്രമിക്കുകയായിരുന്നു.

ആദ്യം മകന്റെ നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. മകന്‍ ഓടിരക്ഷപ്പെട്ടു. അതിനിടെ ആനക്കൂട്ടം പുരുഷോത്തമന്റെ നേരെ തിരിയുകയായിരുന്നു. ആന പുരുഷോത്തമനെ തട്ടി താഴെയിടുകയായിരുന്നു. തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റു. ഉടന്‍ മുണ്ടക്കയത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പുരുഷോത്തമന്റെ മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കഴിഞ്ഞ കുറച്ചു നാളുകളായി കാട്ടാനക്കൂട്ടം ഇവിടെ എത്താറുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!