കുട്ടികൾക്കും മാതാപിതാക്കൾക്കുമായി “ചോയ്സ് ഓഫ് ലൈഫ്” എന്ന പേരിൽ ലഹരി വിരുദ്ധ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു

ഇടുക്കി ജില്ലാ പോലീസ് നടത്തിവരുന്ന ക്യാമ്പസ് ബീറ്റ്സ് പ്രോജെക്ടിന്റെയും ഇടുക്കി ജില്ലാ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെയും ആഭിമുഖ്യത്തിൽ 28.07.2025 തിയതി തൊടുപുഴ അൽ അസർ കോളേജിൽ, കുട്ടികൾക്കും മാതാപിതാക്കൾക്കുമായി “ചോയ്സ് ഓഫ് ലൈഫ്” എന്ന പേരിൽ ലഹരി വിരുദ്ധ മോട്ടിവേഷൻ ക്ലാസ് നടത്തപ്പെട്ടു. അഡ്വക്കേറ്റ് കെ എം മിജാസ് (മാനേജിംഗ് ഡയറക്ടർ അൽ അസർ ഗ്രൂപ്പ്) ക്ലാസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇടുക്കി ജില്ലാ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെ മോട്ടിവേഷൻ സെല്ലിലെ സബ് ഇൻസ്പെക്ടർ അജി അരവിന്ദ് ക്ലാസ് നയിച്ചു.ഇടുക്കി ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെ ഐ പി എസ് -ന്റെ നിർദ്ദേശപ്രകാരം ജില്ലയിലെ വിദ്യാലയങ്ങളിൽ ക്ലാസുകൾ നടത്തിവരികയുമാണ്. ഇത്തരം അവബോധ ക്ലാസുകള്‍ക്കായി 9497912649 എന്ന ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസറുടെ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
















































































































