Idukki വാര്‍ത്തകള്‍
ഇംഗ്ലീഷ് അധ്യാപക ഒഴിവ്

അടിമാലി ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കൂളിന്റെ കീഴില്‍ ദേവികുളം, രാജക്കാട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് സെന്ററുകളിലെ ഇംഗ്ലീഷ് അധ്യാപക തസ്തികളിലേക്കുളള ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ആഗസ്റ്റ് ഒന്നിന് രാവിലെ 10.30 ന് അടിമാലി ടെക്നിക്കല്‍ ഹൈസ്‌ക്കുളിലാണ് ഇന്റര്‍വ്യൂ. ഇംഗ്ലിഷില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ് എന്നീ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക് 9400006481.













































































