Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്തൊടുപുഴനാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മരം വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

മരം വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം.ചക്കുപള്ളം STP എസ്റ്റേറ്റിൽ ഏലക്കാട്ടിൽ ജോലി ചെയ്യുകയായിരുന്ന കമ്പം ഗൂഡല്ലൂർ സ്വദേശിനി സുധ (50) ആണ് മരിച്ചത്. ഇന്ന് ഏകദേശം മൂന്നു മണിയോടുകൂടിയായിരുന്നു സംഭവം. മരക്കൊമ്പ് വീണതിനെ തുടർന്ന് സുധയെ പുറ്റടി ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുമളി പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനയ്ക്ക് ശേഷം മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. പോസ്റ്റുമാർട്ടത്തിനുശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും. കഴിഞ്ഞദിവസം ശക്തമായ കാറ്റിൽ മരക്കൊമ്പ് ഒടിഞ്ഞു വീണ് ചക്കുപള്ളത്തെ തൊഴിലാളി സ്ത്രീക്ക് പരിക്കേറ്റിരിന്നു. തമിഴ്നാട് സ്വദേശിയായ ഇവർ ചികിത്സയിലാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഈ മേഖലയിൽ മഴയ്ക്കൊപ്പം ശക്തമായ കൊടുങ്കാറ്റാണ് വീശി അടിക്കുന്നത്.









































































