ആരോഗ്യം
പുതിയ വകഭേദം വേഗത്തിൽ പകരും; വാക്സീൻ സംരക്ഷണവും ഗുണം ചെയ്യില്ല
ന്യൂഡൽഹി∙ സാർസ് കോവ് 2 വൈറസിന്റെ പുതിയ വകഭേദം സി .1.2 അതിവേഗത്തിൽ പകരുന്നതാണെന്നു കണ്ടെത്തൽ. വാക്സീന്റെ സംരക്ഷണം പുതിയ വകഭേദത്തിൽ ലഭിക്കില്ലെന്നും റിപ്പോർട്ട്. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ട്, ഒാസ്ട്രേലിയ തുടങ്ങിയ പല രാജ്യങ്ങളിലും ഇതിന്റെ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഈ വർഷം മെയ് മാസത്തിലാണ് ദക്ഷിണാഫ്രിക്കയിൽ ആദ്യമായി വകഭേദമായ സി .1.2 കണ്ടെത്തിയത്.
ചൈന, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, മൗറീഷ്യസ്, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ ഓഗസ്റ്റ് 13 വരെ ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ലോകമെമ്പാടും ഇതുവരെ കണ്ടെത്തിയ മറ്റ് വേരിയന്റുകളേക്കാൾ പുതിയ വേരിയന്റിന് കൂടുതൽ മ്യൂട്ടേഷനുകൾ ഉണ്ടെന്ന് ഗവേഷകർ പറയുന്നു.