പ്രധാന വാര്‍ത്തകള്‍
കേരളത്തിൽനിന്നെത്തുന്നവർക്ക് ഏഴു ദിവസം ക്വാറന്റീൻ നിർബന്ധമാക്കി കർണാടക;നെഗറ്റീവ് ആർടിപിസിആർ പരിശോധനാ ഫലവുമായി എത്തിയവരാണെങ്കിലും ക്വാറന്റീനിൽ കഴിയേണ്ടി വരും
ബെംഗളൂരു∙ കേരളത്തിൽനിന്നു വരുന്നവർക്ക് ക്വാറന്റീൻ നിർബന്ധമാക്കി കർണാടക സർക്കാർ. ഏഴു ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ വേണമെന്നാണ് കർണാടക സർക്കാർ ഇറക്കിയ ഉത്തരവിൽ പറയുന്നത്. കേരളത്തിൽനിന്നെത്തിയ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണു നടപടി.
കേരളത്തിൽ കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ ഫലം വേണമെന്ന നിബന്ധന കർണാടക കൊണ്ടുവന്നിരുന്നു. എന്നാൽ അടിയന്തിര ചികിത്സ ആവശ്യമുള്ളവരെ ആർടിപിസിആർ പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ അതിർത്തി കടത്തിവിടണമെന്ന് കേരള ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
നിലവിൽ പുറത്തിറക്കിയ ഉത്തരവ് പ്രകാരം കേരളത്തിൽനിന്ന് നെഗറ്റീവ് ആർടിപിസിആർ പരിശോധനാ ഫലവുമായി എത്തിയവരാണെങ്കിലും ക്വാറന്റീനിൽ കഴിയേണ്ടി വരും.