ഐപിഎസ് തലപ്പത്ത് അഴിച്ചുപണി.സാബു മാത്യു പുതിയ ഇടുക്കി SP

ഐപിഎസ് തലപ്പത്ത് അഴിച്ചുപണി.
സാബു മാത്യു പുതിയ ഇടുക്കി SP.
നിലവിലെ SP വിഷ്ണു പ്രതീപ് കൊല്ലം റൂറൽ SP
ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ജില്ലാ പൊലീസ് മേധാവിമാരെ ഉൾപ്പെടെ മാറ്റിയത്. ആകെ 11 പേർക്കാണ് മാറ്റം.
കൊല്ലം റൂറൽ പൊലീസ് മേധാവിയായി നിലവിലെ ഇടുക്കി ജില്ലാ പൊലീസ് മേധാവിയായ വിഷ്ണു പ്രദീപിനെ നിയമിച്ചു.
കൊല്ലം റൂറലിൽ നിന്നു സാബു മാത്യുവിനെ ഇടുക്കിയിലേക്കും ആണ് നിയമിച്ചത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി.ജി. വിനോദ് കുമാറിനെ അവിടെ നിന്നും മാറ്റി പൊലീസ് ആസ്ഥാനത്ത് എഐജിയായി നിയമിച്ചു. ആർ. ആനന്ദിനെയാണ് പുതിയ പത്തനംതിട്ട എസ്പിയായി നിയമിച്ചിരിക്കുന്നത്.
അതിനിടെ, പോക്സോ കേസിലെ അട്ടിമറിയുമായി ബന്ധപ്പെട്ട് ഗുരുതര വീഴ്ചയുണ്ടായതിൽ സ്ഥലംമാറ്റത്തിന് ശുപാർശ ചെയ്ത പത്തനംതിട്ട എസ്‌പി വി.ജി.വിനോദ് കുമാറിനെ ഉയർന്ന പോസ്റ്റിൽ നിയമിച്ചതിൽ വൻ വിവാദമാണ് ഉയരുന്നത്.
ഹൈക്കോടതി അഭിഭാഷകൻ നൗഷാദ് തോട്ടത്തിൽ പ്രതിയായ പത്തനംതിട്ട പോക്സോ കേസിൽ വിനോദിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ഡിഐജി അജിത ബീഗം റിപ്പോർട്ട് സമർപ്പിച്ചിരുന്നത്.
ഇതേ തുടർന്ന് വിനോദിനെ സ്ഥലംമാറ്റാൻ ഐജി ശുപാർശ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിനോദ് കുമാറിനെ പൊലീസ് ആസ്ഥാനത്ത് എഐജിയായി നിയമിച്ചത്
















































































































