Idukki വാര്ത്തകള്ഇടുക്കികേരള ന്യൂസ്നാട്ടുവാര്ത്തകള്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
അണ്ടർ 13 ഇടുക്കി ജില്ലാ ചെസ് ടൂർണമെൻ്റ് -ജോഹാനും കുന്ദവൈയും ചാമ്പ്യൻമാർ

ഓൾ ഇന്ത്യ ചെസ്സ് ഫെഡറേഷന്റെ
നേതൃത്വത്തിൽ ഇടുക്കി ചെസ്സ് അസോസിയേഷൻ അണ്ടർ 13 ജില്ലാ ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു. കട്ടപ്പനയിൽ നടന്ന മത്സരത്തിൽ ഓപ്പൺ വിഭാഗത്തിൽ കട്ടപ്പന ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ വിദ്യാർത്ഥി ജോഹാൻ സി ജിൻസൺ ഒന്നാം സ്ഥാനം നേടി ചാമ്പ്യനായി. പൈനാവ് കേന്ദ്രിയ വിദ്യാലയത്തിലെ
ജോയൽ ജിനേഷ് രണ്ടാം സ്ഥാനവും അണക്കര മോണ്ട്ഫോർട്ട് സ്കൂളിലെ
ജോഹാൻ ജെയ്സൺ മൂന്നാം സ്ഥാനവും നേടി.
പെൺകുട്ടികളുടെ വിഭാഗത്തിൽ കട്ടപ്പന ഓക്സിലിയം സ്കൂൾ വിദ്യാർത്ഥിനി കുന്ദവൈ പ്രട്ടിയാർ ഒന്നാം സ്ഥാനം നേടിയപ്പോൾ ആനവിലാസം സെന്റ് ജോർജ് യു പി സ്കൂളിലെ മിത്ര ജോബി രണ്ടാം സ്ഥാനവും മുരിക്കാശ്ശേരി സെൻറ് മേരീസ് ഹയർ സെക്കന്ററി സ്കൂളിലെ
അലൈൻമരിയ മനോജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾ ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കും.
















































































































