Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
EducationIdukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾവിദ്യാഭ്യാസം

മറയൂരിൽ ക്യാമ്പസ് ബീറ്റ്സ് പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു



മറയൂരിൽ ക്യാമ്പസ് ബീറ്റ്സ് പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ഇടുക്കി ജില്ലാ പൊലീസിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി ദിനത്തോടനുബന്ധിച്ച് ജില്ലയിലെ സ്കൂളുകളിൽ ക്യാമ്പസ് ബീറ്റ്സ് പദ്ധതിയുടെ ഭാഗമായി ചിത്രരചന, പ്രസംഗം, ഉപന്യാസം, പോസ്റ്റർ രചന തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ നടത്തിയിരുന്നു. സെന്റ്.മേരിസ് എൽ.പി സ്കൂൾ മറയൂർ, ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വാഗുവരായി, മിഷേൽ ഗിരി യുപി സ്കൂൾ, ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സഗായഗിരി, ലക്കം എൽപി സ്കൂൾ, സെന്റ് മേരിസ് സ്കൂൾ പല്ലനാട്, സീക്രട്ട് ഹാർട്ട് ഹൈസ്കൂൾ കാന്തല്ലൂർ, സെന്റ് പയസ് എൽപി സ്കൂൾ പയസ് നഗർ എന്നീ സ്കൂളുകളിൽ നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്ക് മറയൂർ പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസറും ഹോപ്പ് പദ്ധതി കോഡിനേറ്ററും ആയ ജിനു ടി ഡി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വിജയികൾക്ക്

ഇടുക്കി ജില്ലാ പോലീസിന്റെ അഭിനന്ദനങ്ങൾ. ഇടുക്കി ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെ ഐ പി എസ് -ന്റെ നിർദ്ദേശപ്രകാരം വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും ജില്ലയിലെ വിദ്യാലയങ്ങൾ വഴി ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിവരികയാണ്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!