ഭാരതീയ ന്യായ സംഹിതയിൽ പുതിയതായി കൊണ്ടു വന്ന വകുപ്പുകൾ

കബളിപ്പിക്കുന്ന മാർഗങ്ങളിലൂടെയോ, നടപ്പാക്കാനുള്ള ഉദ്ദേശ്യമില്ലാതെ ഒരു സ്ത്രീയോട് വിവാഹം കഴിയ്ക്കാമെന്ന് വാഗ്ദാനം നൽകിക്കൊണ്ടോ, ആ സ്ത്രീയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടാൽ, ബലാത്സംഗ കുറ്റത്തിന് തുല്യമല്ലാത്ത ആ ലൈംഗികബന്ധത്തിലേർപ്പെടുന്ന ഏതൊരാളും ഭാരതീയ ന്യായ സംഹിത വകുപ്പ് 69 പ്രകാരം പത്ത് വർഷം വരെയാകാവുന്ന തടവിനും കൂടാതെ പിഴശിക്ഷയ്ക്കും വിധേയനായിരിക്കുന്നതാണ്.
വിശദീദീകരണം. – “കബളിപ്പിക്കുന്ന മാർഗങ്ങളിൽ” ജോലി അല്ലെങ്കിൽ സ്ഥാനക്കയറ്റം, പ്രലോഭിപ്പിച്ച് അല്ലെങ്കിൽ വ്യക്തിത്വം മൂടിവെച്ചുള്ള വിവാഹം തുടങ്ങിയ പോലുള്ള കപട വാഗ്ദാനങ്ങൾ ഉൾപ്പെടുന്നതാണ്.
നടപടി
69-ാം വകുപ്പുപ്രകാരമുള്ള കുറ്റം കോഗ്നെസിബിളും (പോലീസിന് പരാതി ലഭിച്ചാലുടൻ/കൃത്യം അറിഞ്ഞാലുടന്‍ തന്നെ പ്രതിയെ വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാനും കോടതിയുടെ അനുമതിയില്ലാതെ തന്നെ അന്വേഷണം തുടങ്ങാനും സാധിക്കുന്നത്), ജാമ്യമില്ലാത്തതും, ഒത്തുതീർപ്പില്ലാ ത്തതും സെഷൻസ് കോടതിയ്ക്ക് വിചാരണാധികാരം ഉള്ളതുമാകുന്നു.









































































