നാട്ടുവാര്‍ത്തകള്‍
റോഡ് പണിക്കെത്തിച്ച സിമന്റും കമ്പിയും മോഷ്ടിച്ച കേസിൽ 3 പേർ അറസ്റ്റിൽ
കുമളി∙ റോഡ് പണിക്കെത്തിച്ച സിമന്റും കമ്പിയും മോഷ്ടിച്ച കേസിൽ 3 പേരെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കര അംബേദ്കർ കോളനി ഭാഗത്ത് പാറമടയിൽ ഉദയകുമാർ (35), പുതുക്കാട് എച്ച്എംഎൽ എസ്റ്റേറ്റ് ലയത്തിൽ അശോക് കുമാർ (23), പുതുക്കാട് ശ്രീഹൗസ് വീട്ടിൽ സെൽവകുമാർ (18) എന്നിവരെയാണ് കുമളി സ്റ്റേഷൻ ഹൗസ് ഓഫിസർ ജോബിൻ ആന്റണിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 15ന് രാത്രിയാണ് 84 ചാക്ക് സിമന്റും 5 കെട്ടുകമ്പികളും സംഘം മോഷ്ടിച്ചത്. കരാറുകാരൻ നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.