ഇടുക്കി ജില്ലയിൽ എട്ട് പഞ്ചായത്തുകളിൽ കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ
തൊടുപുഴ: ജില്ലയിലെ എട്ട് പഞ്ചായത്തുകളിൽ പൂർണമായും തൊടുപുഴ, കട്ടപ്പന നഗരസഭകളിലെ 10 വാർഡുകളിലും കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ.
22 മുതൽ ഞായറാഴ്ച വരെയുള്ള വീക്ക്‌ലി ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ല്യു.ഐ.പി.ആർ.) ഏഴിൽ കൂടുതലുള്ള തദ്ദേശസ്ഥാപനങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച മുതൽ ഈ നിയന്ത്രണങ്ങൾ നിലവിൽ വന്നു.
നിയന്ത്രണങ്ങളുള്ള തദ്ദേശ സ്ഥാ പനങ്ങളിൽ ബേക്കറി, റസ്റ്ററന്റു കൾ എന്നിവയ്ക്ക് രാവിലെ 7 മു തൽ രാത്രി 7 വരെ പാഴ്സൽ നൽകാനായി തുറന്നു പ്രവർത്തി ക്കാം. അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കും രാവി ലെ 7 മുതൽ രാത്രി 7 വരെ തുറക്കാം. അവശ്യ സർവീസുകളായ കേന്ദ്ര, സംസ്ഥാന സർക്കാരുക ളുടെയും കോർപറേഷൻ, സ്വയം ഭരണ സ്ഥാപനങ്ങളുടെ ഓഫി സുകൾക്കും ഈ പ്രദേശങ്ങളിൽ തുറന്നു പ്രവർത്തിക്കാം.
ലോക്ഡൗൺ പ്രഖ്യാപിച്ചവ (ഡബ്ല്യു.ഐ.പി.ആർ.)
ഇടവെട്ടി (10.03), മുട്ടം (9.99), കുടയത്തൂർ (9.9), മണക്കാട് (8.61), കുമാരമംഗലം (8.41), അടിമാലി (8.27), ആലക്കോട് (7.27), ഉടുമ്പന്നൂർ (7.25),
നഗരസഭാവാർഡുകൾ:
കട്ടപ്പന
(89.51), 15 (19.62), 16 (10.17), 10 (9.21)
തൊടുപുഴ 1 (10.69), 12 (10.09), 10 (09.27), 13 (9.25), 7 (8.96), 5 (8.15)