നാട്ടുവാര്‍ത്തകള്‍
ഇടുക്കി DCC പ്രസിഡൻ്റായി സി.പി.മാത്യുവിനെ തിരഞ്ഞെടുത്തു;14 ജില്ലകളിലെയും DCC പ്രസിഡൻ്റ് മാർ
ന്യൂഡൽഹി∙ പുതിയ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. അർധ രാത്രി വരെ നീണ്ട ചർച്ചയ്ക്കൊടുവിൽ അന്തിമപട്ടിക കെപിസിസി നേതൃത്വം കഴിഞ്ഞ ദിവസം ഹൈക്കമാൻഡിന് കൈമാറിയിരുന്നു. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ നടത്തിയ ചർച്ചയിലാണ് അന്തിമ പട്ടികയ്ക്കു രൂപം നൽകിയത്.
ഡിസിസി പ്രസിഡന്റുമാർ:
∙ തിരുവനന്തപുരം – പാലോട് രവി.
∙ കൊല്ലം- പി. രാജേന്ദ്ര പ്രസാദ്
∙ ആലപ്പുഴ – ബി. ബാബു പ്രസാദ്
∙ പത്തനംതിട്ട – സതീശ് കൊച്ചുപറമ്പിൽ
∙ കോട്ടയം – നാട്ടകം സുരേഷ്.
∙ ഇടുക്കി – സി.പി. മാത്യു
∙ എറണാകുളം – മുഹമ്മദ് ഷിയാസ്
∙ തൃശൂർ – ജോസ് വള്ളൂർ
∙ മലപ്പുറം- വി .എസ്. ജോയ്.
∙ പാലക്കാട് – എ. തങ്കപ്പൻ
∙ കോഴിക്കോട് – കെ. പ്രവീൺ കുമാർ
∙ വയനാട് – എൻ.ഡി. അപ്പച്ചൻ
∙ കണ്ണൂർ – മാർട്ടിൻ ജോർജ്
∙ കാസർകോട് – പി.കെ. ഫൈസൽ.