Idukki വാര്‍ത്തകള്‍
ഇടുക്കി വനിതാ സെല്ലും, തൊടുപുഴ വനിതാ ഹെൽപ്പ് ലൈനും സംയുക്തമായി സ്ക്കൂൾ സന്ദർശനം നടത്തി

യാതൊരു ഭയമോ തടസ്സമോ കൂടാതെ പോലീസിനോട് സംവധിക്കാനും സഹായം തേടുന്ന സ്ത്രീകളെയും കുട്ടികളെയും സഹായിക്കുകയും ആവശ്യമായ നിയമ പരിരക്ഷ കൊടുക്കുകയും ചെയ്യുക വഴി പോലീസിൽ നിന്നും അകൽച്ചയിൽ അല്ലാത്ത ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ, പോലീസ് നടത്തുന്ന വിവിധ പദ്ധതികളുടെ ഭാഗമായുള്ള സ്കൂൾ സദർശനത്തിൻ്റെ ഭാഗമായി ഇടുക്കി വനിതാ സെല്ലിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ പ്രിയ മധുസൂദനൻ, തൊടുപുഴ വനിത ഹെൽപ്പ് ലൈനിലെ സിവിൽ പോലീസ് ഓഫീസർമാരായ അഞ്ജലി, സിൽജ എന്നിവർ
തൊടുപുഴ, കോലാനി ഗവൺമെൻറ് എൽ പി സ്കൂൾ സന്ദർശനം നടത്തി കുട്ടികളുമായി സംവദിച്ചു.
ഇടുക്കി ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെ ഐ പി എസ് -ന്റെ നിർദ്ദേശപ്രകാരം വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും ജില്ലയിലെ വിദ്യാലയങ്ങളിൽ വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിവരികയാണ്.













































































