ബിജെപിയുടെ നേതൃത്വത്തിൽ അയ്യങ്കാളി ജയന്തി ആഘോഷിച്ചു;നവോത്ഥാന നായകർ കൂട്ടക്കുരുതി നടത്തിയിട്ടില്ല ബിജെപി
കട്ടപ്പന: മഹാത്മാ അയ്യങ്കാളിയുടെ 158 മത് ജയന്തി ബിജെപിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. കട്ടപ്പന ബിജെപി ഓഫീസിൽ നടന്ന ആഘോഷ പരിപാടിയിൽ ബിജെപി കട്ടപ്പന മുനിസിപ്പൽ പ്രസിഡൻറ് തങ്കച്ചൻ പുരയിടം അധ്യക്ഷതവഹിച്ചു. ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
മാപ്പിള ലഹളയുടെ നൂറാം വാർഷികം അനുസ്മരിക്കുന്ന സമയത്താണ് മഹാത്മാ അയ്യങ്കാളിയുടെ 158 മത് ജയന്തി ആഘോഷിക്കുന്നത് എന്നത് വളരെ പ്രാധാന്യമർഹിക്കുന്ന ഒരു കാര്യമാണ്.
കൂട്ടക്കുരുതികളും കൊള്ളകളും നടത്തിയവരെ സ്വാതന്ത്ര്യസമര സേനാനികൾ ആക്കുന്നതിനുള്ള പുതിയ ശ്രമങ്ങളും. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഭഗത് സിങ്ങിനോട് ഉപമിച്ച കേരള സ്പീക്കറുടെ നടപടിയും എല്ലാം ചർച്ചചെയ്യുന്ന സമയത്തുതന്നെ മഹാത്മാ അയ്യങ്കാളിയുടെ ജയന്തി ആഘോഷിക്കുമ്പോൾ ചരിത്രത്തിൽ അപനിർമ്മിതികൾ നടത്തി നമ്മുടെ സമാധാനപരമായ സാമൂഹിക അന്തരീക്ഷം തകർക്കാൻ വെമ്പൽകൊള്ളുന്ന പ്രവണതകളെ മനസ്സിലാക്കാനും അതിനെതിരെ ജാഗ്രത പുലർത്താനും ഇത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്തണം.
കാലഘട്ടത്തിൽ അനിവാര്യമായ പരിവർത്തനങ്ങൾ മനുഷ്യ മനസ്സുകളിലൂടെ സാധിച്ചെടുത്താണ് മഹാത്മ അയ്യങ്കാളിയെ പോലുളളവർ സമൂഹത്തിൽ നവോത്ഥാനം നടത്തിയത്.
ഇത്തരം നവോത്ഥാന നായകരെ പലപ്പോഴും കാണാതെ പോകുന്ന സർക്കാർ സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടി ഏതാനും ചിലരെ മാത്രം മഹത്വവൽക്കരിക്കുന്ന നടപടികൾക്കെതിരെ കൂട്ടായ ചെറുത്തുനിൽപ്പ് വേണ്ടിവരു എന്നും ബിജെപി നേതാക്കൾ പറഞ്ഞു
ആഘോഷ പരിപാടിയിൽ ആഘോഷ പരിപാടിയിൽ കർഷകമോർച്ച ജില്ലാ പ്രസിഡൻറ് കെ എൻ പ്രകാശ്, ജനറൽ സെക്രട്ടറി എം മോഹൻദാസ് ബിജെപി നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് പി എം പ്രസാദ് പാറക്കടവ് ഏരിയ പ്രസിഡൻറ് പ്രസാദ് വിലങ്ങുപാറ ,മനോജ് ചാക്കോ തുടങ്ങിയവർ പങ്കെടുത്തു