പ്ലസ് വൺ സ്പോർട്സ് ക്വാട്ടാ ഓൺലൈൻ രജിസ്ട്രേഷനും വെരിഫിക്കേഷനും ആരംഭിച്ചു
തൊടുപുഴ : പ്ലസ് വൺ സ്പോർട്സ് ക്വാട്ടാ രജിസ്ട്രേഷനും വെരിഫിക്കേഷനും ആരംഭിച്ചു. www.sports.hscap.kerala.gov.in വെബ് സൈറ്റിൽ സർട്ടിഫിക്കറ്റുകൾ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയശേഷം ലഭിക്കുന്ന ഓൺലൈൻ രജിസ്ട്രേഷന്റെ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റിന്റെ സ്‌കാൻ ചെയ്ത കോപ്പി എന്നിവ സ്വന്തം ഇമെയിൽ വിലാസത്തിൽനിന്ന് [email protected] എന്ന ഇമെയിലേക്ക് അയയ്ക്കേണ്ടതാണ്. സർട്ടിഫിക്കറ്റുകളിൽ സംശയനിവാരണം ആവശ്യമെങ്കിൽ അപേക്ഷകരെ ജില്ലാ സ്പോർട്സ് കൗൺസിലിൽ വിളിച്ചുവരുത്തി ഒറിജിനൽ സർട്ടിഫിക്കറ്റ് പരിശോധിക്കുന്നതാണ്.
അഡ്മിഷനായി 2019 ഏപ്രിൽ ഒന്നുമുതൽ 2021 മാർച്ച് 31 വരെയുള്ള സർട്ടിഫിക്കറ്റുകൾ മാത്രമാണ് പരിഗണിക്കുന്നത്. സ്‌കൂൾതല മത്സരങ്ങൾക്ക് പുറമേ സംസ്ഥാന, ജില്ലാ സ്പോർട്സ് അസോസിയേഷൻ നടത്തുന്ന മത്സരങ്ങളിലെ സർട്ടിഫിക്കറ്റുകളിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ ഒബ്സർവറുടെ ഒപ്പ് നിർബന്ധമാണ്.
സംസ്ഥാന, ജില്ലാ അസോസിയേഷനുകൾ നൽകുന്ന സർട്ടിഫിക്കറ്റുകളിൽ രജിസ്റ്റർ നമ്പർ അല്ലെങ്കിൽ സീരിയൽ നമ്പർ ഉണ്ടായിരിക്കേണ്ടതാണ്. ഇല്ലാത്തപക്ഷം ഇതിന്റെ പൂർണ ഉത്തരവാദിത്വം അതത് അസോസിയേഷനുകൾക്കോ അപേക്ഷ സമർപ്പിക്കുന്ന വിദ്യാർഥികൾക്കോ ആയിരിക്കുമെന്നുള്ള സത്യവാങ്മൂലം നൽകണം. സ്പോർട്സ് മികവ് രജിസ്ട്രേഷനും വെരിഫിക്കേഷനുമുള്ള അവസാന തീയതി സെപ്റ്റംബർ 8 ആണ്. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 9 വരെ ഹയർ സെക്കൻഡറി (സ്പോർട്സ്) സൈറ്റിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ഒന്നാം ഘട്ട അലോട്ട്മെന്റ് സെപ്റ്റംബർ 13-നും അവസാനഘട്ട അലോട്ട്മെന്റ് സെപ്റ്റംബർ 23-നും ആയിരിക്കും. ഫോൺ: 8547575248, 9447243224, 04862-232499.