നാട്ടുവാര്‍ത്തകള്‍
ഉത്തരാഖണ്ഡില്‍ കനത്ത മഴ; ഡെറാഡൂണ്‍-ഋഷികേശ് റോഡിലെ പാലം തകര്‍ന്നു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്ത മഴയില്‍ ഡെറാഡൂണ്‍-ഋഷികേശ് റോഡിലെ റാണിപോഖാരി പാലം തകര്‍ന്നു.
അപകട സമയത്ത് പാലത്തിലൂടെ കടന്നുപോകുന്ന നിരവധി വാഹനങ്ങള്‍ പുഴയിലേക്ക് വീണു.
ഇതുവരെ ജീവഹാനി ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ചിലര്‍ക്ക് പരിക്കേറ്റതായി പറയപ്പെടുന്നു.
പാലം തകര്‍ന്നതോടെ രണ്ട് ലോഡറുകളും ഒരു കാറും ഉള്‍പ്പെടെ മൂന്ന് വാഹനങ്ങള്‍ പുഴയില്‍ വീണതായി പറയപ്പെടുന്നു. പരിക്കേറ്റ ഒരാളെ അവിടെ നിന്ന് ചികിത്സയ്ക്കായി അയച്ചിട്ടുണ്ട്. പാലം തകര്‍ന്ന വിവരമറിഞ്ഞ് പോലീസും ദുരിതാശ്വാസ സംഘങ്ങളും സ്ഥലത്തെത്തി.