Idukki വാര്‍ത്തകള്‍ഇടുക്കിനാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്പ് ടൗണിന്റെ നേതൃത്വത്തിൽ മുരിക്കാട്ടുകൂടി ഹയർ സെക്കൻഡറി സ്കൂളിൽ “Gift of . Reading ” എന്ന പദ്ധതിയുടെ ഭാഗമായി ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു.

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്പ് ടൗണിന്റെ നേതൃത്വത്തിൽ മുരിക്കാട്ടുകൂടി ഹയർ സെക്കൻഡറി സ്കൂളിൽ “Gift of . Reading ” എന്ന പദ്ധതിയുടെ ഭാഗമായി ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു.
റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പന അപ്പ് ടൗൺ പ്രസിഡൻ്റ് പ്രദീപ് എസ് മണി അദ്ധ്യക്ഷത വഹിച്ചു. കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്
.സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു.
കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ
പഠന ക്ലാസിന് സാഹിത്യകാരൻ റോബിൻ എഴുത്തുപുര നേതൃത്വം നൽകി.
ക്ലബ് ഫാസ്റ്റ് പ്രസിഡന്റ് മനോജ് അഗസ്റ്റിൻ,സ്കൂൾ പ്രിൻസിപ്പൽ സുരേഷ് കൃഷ്ണൻ,ക്ലബ്ബ് സെക്രട്ടറി രാജീവ് കെ എസ് ,സ്കൂൾസ്റ്റാഫ് സെക്രട്ടറി
എയ്ഞ്ചൽ ജോസഫ് എന്നിവർ സംസാരിച്ചു.
പ്രോഗ്രാം കോഡിനേറ്റർ അഭിലാഷ് എ എസ്,രാജേഷ് നാരായണൻ , സുനീഷ് പി.എം. പ്രദീപ് രാജൻ. രാജേഷ് മഠത്തിൽ എന്നിവർ നേതൃത്വം നൽകി.