നാട്ടുവാര്‍ത്തകള്‍
കട്ടപ്പന താലൂക്ക് ആശുപത്രിയിൽ കോവിഡ് കണക്കുകളിൽ വ്യക്തതയില്ല.ആരോഗ്യ വകുപ്പിൻ്റ് ഉദാസീനത
ഓരോ ദിവസത്തേയും കണക്കുകൾ കൃത്യമായി ഡേറ്റ എൻട്രികൾ ചെയ്യാത്തതാണ് കാരണം.
17 മുതൽ 20 വരെ ദിവസങ്ങളിലാണ് ആകാശപ്പറവയിലെ 136 അന്തേവാസികൾക്ക് കോവിഡ് സ്ഥിരീകരിച്ചത്.
എന്നാൽ കണക്കുകൾ വന്നത് 23/24 തീയതികളിൽ.
ഇങ്ങനെ ഒരു ദിവസമായി കേസുകൾ വരുമ്പോൾ വാർഡുകൾ കണ്ടൈയ്മെൻ്റ് സോണുകളായി മാറുന്നു.
കട്ടപ്പന നഗരസഭയിൽ കണ്ടൈയ്മെൻ്റ് സോണായ പള്ളിക്കവല വാർഡിൽ (വാർഡ് 20)
നിലവിൽ കോവിഡ് കേസുകൾ കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളിൽ ഉള്ളത് 5 ആണ്.
ആരോഗ്യ വകുപ്പിൽ ചോദിച്ചപ്പോൾ കഴിഞ്ഞ 12 ന് 14 കേസുകൾ ഉണ്ടായിരുന്നു എന്നാണ് മറുപടി.
15 ദിവസം മുമ്പ് വന്ന കേസിന് വാർഡ് കണ്ടൈയ്ക്ക മൻ്റ് സോൺ ആക്കുന്നത് 27 ന്.
ഈ ഒരു വാർഡിലെ കണക്ക് നോക്കിയാൽ മനസിലാകും ആരോഗ്യ വകുപ്പിൻ്റ് ഉദാസീനത.
ഇത്തരത്തിൽ തോന്നും പടി പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ ജനങ്ങളും ബുദ്ധിമുട്ടുകയാണ്