Idukki വാര്‍ത്തകള്‍
ചാരായ കേസിൽ ഒളിവിലായിരുന്ന പ്രതിയെ 10 ലിറ്റർ ചാരായവുമായി പിടികൂടി

ഇടുക്കി ചെമ്മണ്ണാർ മാവറസിറ്റി സ്വദേശി ചെമ്പേരിയിൽ ബാബു ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം ഉടുമ്പഞ്ചോല ചതുരംഗപാറയിൽ നിന്ന് 60 ലിറ്റർ ചാരായവും 1000 ലിറ്റർ കോടയും കണ്ടെത്തിയ കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. ചെമ്പേരിയിൽ ബാബുവിന്റെ സുഹൃത്തായ ചെമ്മണ്ണാർ സ്വദേശി ചുണ്ടങ്ങകരയിൽ ബാബുവിന്റെ ഉടമസ്ഥയിൽ ചതുരംഗപാറയിൽ ഉള്ള ഭൂമിയിൽ നിന്നാണ് കഴിഞ്ഞ ദിവസം 60 ലിറ്റർ ചാരായവും കണ്ടെത്തിയത്.
ഒന്നാം പ്രതിയെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയിരുന്നു. അന്ന് ഒളിവിൽ പോയ ചെമ്പേരി ബാബുവിനെ എക്സ്സൈസ് അന്വേഷിയ്ക്കുന്നതിനിടെയാണ് 10 ലിറ്റർ ചാരായവുമായി ഇയാൾ പിടിയിലാക്കുന്നത്
ഉടുമ്പഞ്ചോല എക്സ്സൈസ് സംഘത്തിന്റെ നേതൃത്വത്തിൽ മാവറ സിറ്റിയിൽ നടത്തിയ പരിശോധനയിൽ ആണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ബാബുവിനെ റിമാൻഡ് ചെയ്തു
















































































































