Idukki വാര്‍ത്തകള്‍
ഐ.എച്ച്.ആര്.ഡി യുടെ മോഡല്‍ പോളിടെക്നിക് കോളേജുകളില്‍ ഡിപ്ലോമ പ്രവേശനം

ഐ.എച്ച്.ആര്.ഡി യുടെ മോഡല്‍ പോളിടെക്നിക് കോളേജുകളില്‍ 2025-26 അധ്യയന വര്‍ഷത്തെ പ്രവേശന നടപടികള്‍ ആരംഭിച്ചു. എസ്.എസ്.എല്‍.സി പാസായ വിദ്യാര്‍ഥികള്‍ക്ക് ഡിപ്ലോമ കോഴ്സിന്റെ ഒന്നാം വര്‍ഷത്തിലേക്കും ഐ.ടി.ഐ അല്ലെങ്കില്‍ പ്ലസ് ടു സയന്‍സ് പാസായ വിദ്യാര്‍ഥികള്‍ക്ക് ലാറ്ററല്‍ എന്‍ട്രി വഴി ഡിപ്ലോമ കോഴ്സിന്റെ രണ്ടാം വര്‍ഷത്തിലേക്കും അഡ്മിഷന് നേടാം. വിശദവിവരങ്ങള്‍ക്ക് www.polyadmission.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഇടുക്കി ജില്ലയില്‍ ഐ.എച്ച്.ആര്.ഡി യുടെ മോഡല്‍ പോളിടെക്നിക് കോളേജ് പൈനാവിലാണ് പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ihrd.ac.in, ഇ-മെയില്‍ [email protected], ഫോണ്‍: 0471 2322985, 0471 2322501.









































































