റേഷന്‍ ഇനി അര്‍ഹര്‍ക്ക് മാത്രം; പൊതുവിതരണ സമ്പ്രദായത്തില്‍ വന്‍മാറ്റത്തിനൊരുങ്ങി കേന്ദ്രം


രാജ്യത്ത് റേഷന്‍ വിതരണ സമ്പ്രദായം അടിമുടി മാറ്റാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അര്‍ഹരായവര്‍ക്ക് മാത്രം റേഷന്‍ ലഭ്യമാക്കും വിധം റേഷന്‍ നടപടിക്രമങ്ങള്‍ പരിഷ്‌കരിക്കുവാന്‍ കേന്ദ്ര ഭക്ഷ്യ പൊതു വിതരണ മന്ത്രാലയം തീരുമാനിച്ചു. ഇതിന്റെ കരട് രൂപം തയ്യാറായിക്കഴിഞ്ഞു. ഈ മാസം തന്നെ അന്തിമരൂപം നിലവില്‍ വരുമെന്നാണ് അറിയുന്നത്.
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം റേഷന്‍ കാര്‍ഡ് ഉടമകളായ 80 ശതമാനം പേരും ഇപ്പോള്‍ റേഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുണ്ട്. എന്നാല്‍ ഇവരില്‍ ഭൂരിഭാഗം ആളുകളും സാമ്പത്തികമായി ഉയര്‍ന്ന നിലവാരത്തിലുള്ളവരാണ്. ഇത് മുന്നില്‍കണ്ടുകൊണ്ടുള്ള പരിഷ്‌കാരങ്ങളാണ് നടപ്പാക്കുന്നത്.ഷോർട്ട് ന്യൂസ്. എല്ലാവര്‍ക്കും റേഷന്‍ നല്‍കുന്നതിന് പകരം അര്‍ഹരായ ആളുകള്‍ക്ക് മാത്രമായി റേഷന്‍ പരിമിതപ്പെടുത്തുവാനാണ് കേന്ദ്രം നടപടി തുടങ്ങിയത്.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം സെക്രട്ടറി വിവിധ സംസ്ഥാനങ്ങളുമായി കഴിഞ്ഞ ആറ് മാസമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ സ്വരൂപിച്ച് അന്തിമ രൂപം തയ്യാറാക്കും.
ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കണക്കനുസരിച്ച് ‘ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് (ഒഎന്‍ഒആര്‍സി) പദ്ധതി 2020 ഡിസംബര്‍ വരെ 32 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നടപ്പിലാക്കിയിട്ടുണ്ട്. ഏകദേശം 69 കോടി ഗുണഭോക്താക്കള്‍, അതായത് ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന് കീഴില്‍ വരുന്ന ജനസംഖ്യയുടെ 86 ശതമാനം ഈ പദ്ധതിയുടെ പ്രയോജനം നേടുന്നുണ്ട്. ഓരോ മാസവും ഏകദേശം 1.5 കോടി ആളുകൾ ഒരിടത്തുനിന്ന് മറ്റൊരിടത്തേക് മാറി ആനുകൂല്യങ്ങൾ നേടുന്നു എന്നാണ് കണക്.