പതിപ്പള്ളി ട്രൈബൽ സ്കൂളിന് ശൗചാല സമുച്ചയം തുറന്ന് നൽകി


അറക്കുളം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് പതിപ്പള്ളിയിലെ ഏക വിദ്യാലയവും, വർഷങ്ങൾ പഴക്കമുള്ളതുമായ പതിപ്പള്ളി ട്രൈബൽ സ്കൂളിൻ്റെ ഏറെ നാളത്തെ ആവിശ്യം നടപ്പായി. സ്കൂളിലെ വിദ്യാർത്ഥികൾക്കായി ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾ നൽകിയ ഫണ്ടുകൾ ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച ആധുനീക രീതിയിലുള്ള ശൗചാലയങ്ങളാണ് തുറന്ന് നൽകിയത്.ഇരു പഞ്ചായത്തുകളിൽ നിന്നും ഇതിനായി 5 ലക്ഷം രൂപ വീതം അനുവധിച്ചിരുന്നു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ലേഡീസ് ഫ്രണ്ട് ലി ടോയ്ലറ്റിൻ്റെ ഉൽഘാടനം ബ്ലോക്ക് പ്രസി. ആൻസി തോമസും, ഗ്രാമ പഞ്ചായത്ത് നിർമ്മിച്ച ശൗചാലയത്തിൻ്റെ ഉൽഘാടനം ബ്ലോക്ക് മെമ്പർ സ്നേഹൻ രവിയും നിർവ്വഹിച്ചു.
വാർഡ് മെമ്പർ പി.ഏ.വേലുക്കുട്ടൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സൂകൾ ഹെഡ്മിസ്ട്രസ്സ് എൻ.ടി.വൽസമ്മ, സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി ചെയർപേഴ്സൺ അനുഗോപി, പഞ്ചായത്തിലെ ഓവർസിയർ അമൽ,
പി.ജി.ജനാർദ്ധന ൻ, സി.എസ്.ജിയേഷ് ,ട്രൈബൽ പ്രമോട്ടർ പി.ബി.ഗീതുമോൾ, അദ്ധ്യാപകരായ മീര എസ് ജോൺ, പി.എം അനിത, വികസന സമിതിയംഗം എം.ഡി ദേവദാസ്, കോൺട്രാക്ടർ ബിജു ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.