കെട്ടിടങ്ങളുടെ ക്രമവൽക്കരണം. ജനപക്ഷ നിലപാട് സ്വീകരിക്കണം. അഡ്വ.തോമസ് പെരുമന


കെട്ടിടങ്ങളുടെ ക്രമവൽക്കരണം. ജനപക്ഷ നിലപാട് സ്വീകരിക്കണം. അഡ്വ.തോമസ് പെരുമന
‘സംസ്ഥാനമന്ത്രിസഭ അംഗീകരിച്ചിരിക്കുന്ന ഭൂപതിവ് നിയമ ഭേദഗതിയുടെ ചട്ട രൂപീകരണത്തിൽ കെട്ടിടങ്ങളുടെ ക്രമവൽക്കരണങ്ങൾ സംബന്ധിച്ച് പുറത്തുവന്നിട്ടുള്ള കാര്യങ്ങൾ ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്ന് കേരളാ കോൺഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതിയംഗം അഡ്വ.തോമസ് പെരുമന ചൂണ്ടിക്കാട്ടി. എല്ലാ നിയമങ്ങളും അനുസരിച്ച് നിർമ്മിച്ചിട്ടുള്ള 1500 ചതുരശ്ര അടിയ്ക്കു മേൽ വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾക്ക് വൻ തുക ഫീസായി ഈടാക്കാനുള്ള തീരുമാനം പിൻവലിച്ച് ജനപക്ഷ നിലപാട് സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു………….. ഇരട്ടയാറ്റിൽ നടന്ന കേരളാ കോൺഗ്രസ് മേഖലാ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തോമസ് പെരുമന……………. കർഷക പാർട്ടി പ്രതിനിധിയായി മന്ത്രിസഭയിലുള്ള റോഷി അഗസ്റ്റിൻ അധികാരം നിലനിർത്താൻ വേണ്ടി സർക്കാരിന്റെ കർഷകദ്രോഹ നടപടികൾക്ക് കൂട്ടുനിൽക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു……. മണ്ഡലം പ്രസിഡണ്ട് തങ്കച്ചൻ നടയ്ക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാനകമ്മറ്റിയംഗം ഒ.റ്റി. ജോൺ ആമുഖപ്രഭാഷണവും കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ മുഖ്യപ്രഭാഷണവും നടത്തി. കേരളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ജോജി ഇടപ്പള്ളിക്കുന്നേൽ സംസ്ഥാനസ്റ്റിയറിംഗ് കമ്മറ്റിയംഗം ജോസ് പൊട്ടൻപ്ലാക്കൽ,ജില്ലാ വൈസ് പ്രസിഡണ്ട് എം.ജെ.കുര്യൻ ജില്ലാ ജനറൽ സെക്രട്ടറി ഫിലിപ്പ് ജി മലയാറ്റ് കർഷകയൂണിയൻ ജില്ലാ പ്രസിഡണ്ട് ബിനു ജോൺ ഇലവുംമൂട്ടിൽ പാർട്ടി സംസ്ഥാനകമ്മറ്റിയംഗം റ്റി.വി. ജോസുകുട്ടി, പി.ജി.പ്രകാശൻ , സജി തോട്ടമറ്റം, സിബി തുടിയൻപ്ലാക്കൽഎന്നിവർ പ്രസംഗിച്ചു. മുതിർന്ന അംഗങ്ങളെ ആദരിച്ചു…