Idukki വാര്‍ത്തകള്‍
ജിയോ സെർവർ തകരാറിൽ: കോൾ, ഇന്റർനെറ്റ് സേവനങ്ങൾ തടസപ്പെട്ടു


റിലയൻസിന് കീഴിലുള്ള ജിയോ നെറ്റ് വർക്ക് തകരാറിലായി. തിങ്കളാഴ്ച ഉച്ചയോടെയാണ് കോൾ, ഇന്റർനെറ്റ് സേവനങ്ങൾ കേരളത്തിലും രാജ്യത്തുടനീളവും പ്രവർത്തനരഹിതമായത്. ജിയോ മൊബൈൽ, ജിയോഫൈബർ സേവനങ്ങളിലും തടസം നേരിടുന്നു. ഉപഭോക്താക്കൾ ഡൗൺഡിറ്റക്റ്ററിൽ പരാതിപ്പെട്ടു. ജിയോയുടെ സോഷ്യൽ മീഡിയ പേജുകളിലും നിരവധിപേരാണ് പരാതിയുമായി എത്തിയിരിക്കുന്നത്.