സി പി ഐ ഇടുക്കി ജില്ല സമ്മേളനസ്വാഗത സംഘം ആഫീസ് കട്ടപ്പനയിൽ തുറന്നു

സി പി ഐ ഇടുക്കി ജില്ല സമ്മേളന
സ്വാഗത സംഘം ആഫീസ് കട്ടപ്പനയിൽ തുറന്നു.
സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ അഷ്റഫ് സ്വാഗത സംഘം ആഫീസ് ഉദ്ഘാടനം ചെയ്തു.
കോരി ചൊരിയുന്ന മഴയിലും ആവേശം ഒട്ടും ചോരാതെ പ്രവർത്തകർ മുഴക്കിയ മുദ്രാവാക്യ ചൂടിലും, വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി
സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ അഷ്റഫ് ജില്ലാസമ്മേളന സ്വാഗത സംഘം ആഫീസ്
‘കട്ടപ്പനയിൽ നാട മുറിച്ച് ഉത്ഘാടനം ചെയ്തു.
തുടർന്നു നടന്ന യോഗത്തിൽ സി പി ഐ സംസ്ഥാന കൗൺസിൽ അംഗം വി. കെ ധനപാൽ അദ്ധ്യക്ഷത വഹിച്ചു, സ്വാഗത സംഘം ജനറൽ കൺവീനർ വി.ആർ ശശി സ്വാഗതം പറഞ്ഞു.
ജനങ്ങളോടൊപ്പം ചേർന്നു നിന്നുകൊണ്ട് ഇക്കാലമത്രയും പ്രവർത്തിച്ചതിനാലാണ് കമ്യൂണിസ്റ്റ് പാർട്ടിക്ക് രാജ്യത്ത് സീകാര്യതലഭിച്ചതെന്നും
സാധാരണക്കാരായവരേയും കർഷകതൊഴിലാളികളേയും ചേർത്തു പിടിച്ചു കൊണ്ട് സി പി ഐ നടത്തിയ പ്രവർത്തനമാണ് 1957 ലെ കമ്യൂണിസ്റ്റ് ഗവൺമെൻ്റെന്നു കെ.കെ അഷ്റഫ് പറഞ്ഞു
ജനങ്ങളുടെ അഭിപ്രായം കേൾക്കുകയും ജനങ്ങൾക്ക് അഭിപ്രായ സ്വതന്ത്രം നൽകുകയും അവരുടെ പ്രശ്നങ്ങൾ പരിഹാരം ഉണ്ടാക്കുകയും ചെയ്യുന്ന സംവിധാനമാണ് സി പി ഐ ക്കുള്ളതെന്നും അദ്ധേഹം പറഞ്ഞു.
ജനദ്രോഹഭരണം നടത്തുകയും ഭാരതാംബികയുടെ കൈകളിലും കാവി കൊടിപിടിപ്പിച്ച് രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി തീർക്കുവാൻ ശ്രമിക്കുന്ന കേന്ദ്ര ബി ജെ പി സർക്കാരിനെതിരായുള്ള പട പുറപാടായി ജില്ല സമ്മേളനം മാറുമെന്നും കെ കെ അഷ്റഫ് പറഞ്ഞു.
യോഗത്തിൽ ജില്ല സെക്രട്ടറി കെ.സലിം കുമാർ, അസിസ്റ്റൻ്റ് സെക്രട്ടറിമാരായ പി. പളനി വേൽ , പ്രിൻസ് മാത്യു, സംസ്ഥാന കൗൺസിൽ അംഗം കെ.കെ ശിവരാമൻ, ജോസ് ഫിലിപ്പ്, ജയമധു, കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി ഇ. എസ്.ബിജിമോൾ, ‘ സി.യു ജോയ്, എം. വൈ ഔസേഫ്,എം .കെ പ്രീയൻ പി.മുത്തു പാണ്ഡി കട്ടപ്പന മണ്ഡലം സെക്രട്ടറി സി.എസ് അജേഷ് ,
സനീഷ് മോഹനൻ
എന്നിവർ പങ്കെടുത്തു



























































































































