ജില്ലയില്‍ 14 മുതല്‍ 16 വരെ ഓറഞ്ച് അലര്‍ട്ട്


ജില്ലയില്‍ 14 മുതല്‍ 16 വരെ ഓറഞ്ച് അലര്‍ട്ട്
സര്‍ക്കാര്‍ ജീവനക്കാര്‍ അവധിയില്ലാതെ പ്രവര്‍ത്തിക്കും
ഇടുക്കി ജില്ലയില്‍ 14 മുതല്‍ 16 വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ എല്ലാ വകുപ്പുകളിലെയും മുഴുവന്‍ ജീവനക്കാരും കാലവര്‍ഷത്തെ അടിയന്തിര സാഹചര്യം നേരിടുന്നതിന് തങ്ങളുടെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ തന്നെ ഉണ്ടായിരിക്കണമെന്ന് ജില്ലാ കളക്ടര്‍. റവന്യൂ ഭരണത്തിലെ സബ് കളക്ടര്‍, ഡെപ്യൂട്ടി കളക്ടര്‍, തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നീ തസ്തികയിലുള്ള എല്ലാ ജീവനക്കാരും, ജില്ലാതല ഉദ്യോഗസ്ഥരും ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതിയും, മറ്റ് വകുപ്പുകളിലെ ജീവനക്കാര്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ അനുമതിയും കൂടാതെ യാതൊരുവിധ അവധിയും എടുക്കാന്‍ പാടില്ലായെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. കാലവര്‍ഷവുമായി ബന്ധപ്പെട്ടുള്ള അടിയന്തിര സാഹചര്യം നേരിടുന്നതിന് ജില്ലാ കളക്ടര്‍, നോഡല്‍ ഓഫീസര്‍, ഓഫീസ് മേധാവി എന്നിവര്‍ നിര്‍ദ്ദേശിക്കുന്ന ചുമതലകള്‍ നിര്‍വ്വഹിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി