നാട്ടുവാര്‍ത്തകള്‍
കാർ വീടിന്റെ മുകളിലേക്ക് മറിഞ്ഞ് ഒരാൾക്ക് പരുക്ക്
കുഞ്ചിത്തണ്ണി ∙ നിയന്ത്രണം നഷ്ടപ്പെട്ട കാർ വീടിന്റെ മുകളിലേക്ക് മറിഞ്ഞ് ഒരാൾക്ക് പരുക്കേറ്റു. തേക്കിൻകാനം സ്വദേശി പാലയ്ക്കത്തൊട്ടിയിൽ അനീഷിനാണ് നിസ്സാര പരുക്കേറ്റത്. ഇയാളെ കുഞ്ചിത്തണ്ണിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് അപകടം നടന്നത്.
കുഞ്ചിത്തണ്ണി സ്കൂൾ ജംക്‌ഷനിൽ നിന്ന് താഴേക്കുള്ള കോൺക്രീറ്റ് റോഡിലൂടെ പോയ കാർ നിയന്ത്രണം നഷ്ടപ്പെട്ട് പോക്കാട്ട് തോമസിന്റെ വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. മൂന്നു പേർ വാഹനത്തിലുണ്ടായിരുന്നു. വീടിന്റെ ഭിത്തിയിൽ വിള്ളൽ വീണു. വീട്ടിനുള്ളിലുണ്ടായിരുന്ന തോമസും കുടുംബവും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.