Idukki വാര്‍ത്തകള്‍
നിർമ്മാണം പൂർത്തീകരിച്ച വാഗമൺ പോലീസ് സ്റ്റേഷൻ ഉത്ഘാടനത്തിനു മുന്നോടിയായുള്ള യോഗം ചേർന്നു


മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യാൻ പോകുന്ന,
എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോടുകൂടി നിർമ്മാണം പൂർത്തീകരിച്ച, ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പോലീസ് സ്റ്റേഷനായി മാറാൻ പോകുന്ന,വാഗമൺ പോലീസ് സ്റ്റേഷൻ ഉത്ഘാടനത്തിന് മുന്നോടിയായുള്ള യോഗം ചേർന്നു. വാഗമൺ സി ഐ യുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. ഉത്ഘാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങളെപ്പറ്റി യോഗം വിലയിരുത്തി