ഇരുപതേക്കർ സ്നേഹാശ്രമത്തിലെ 140 തോളം അന്തേവാസികൾക്ക് കോ വിഡ് രോഗം ബാധിച്ചതിനെ തുടർന്ന് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവിടെക്കുള്ള സന്ദർശകരെ നിരോധിച്ചതായി നഗരസഭാ ചെയർപേഴ്സൺ ബിനാ ജോബി അറിയിച്ചു
കട്ടപ്പന: ഇരുപതേക്കർ സ്നേഹാശ്രമത്തിലെ 140 തോളം അന്തേവാസികൾക്ക് കോ വിഡ് രോഗം ബാധിച്ചതിനെ തുടർന്ന് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവിടെക്കുള്ള സന്ദർശകരെ നിരോധിച്ചതായി നഗരസഭാ ചെയർപേഴ്സൺ ബിനാ ജോബി അറിയിച്ചു. അടിയന്തിര സാഹചര്യം വിലയിരുത്തുന്നതിനായി നഗരസഭാ ഹാളിൽ വിവിധ സന്നദ്ധ സംഘടനകളെ എ കോപിപ്പിച്ച് കൊണ്ട് കൂടിയ യോഗത്തിൻ്റെ താണ് തിരുമാനം. ഈ സാഹചര്യം തരണം ചെയ്യുന്നതു വരെ ഈ സ്ഥാപനത്തിലേക്ക് ആഹാരവും വസ്ത്രവും മറ്റ് ചികിത്സാ സൗകര്യവും എത്തിച്ച് കൊടുക്കുന്നത് നഗരസഭയിൽ നിന്നായതു കൊണ്ട് ഇത്തരത്തിൽ സഹായങ്ങൾ ചെയ്യുവാൻ താത്പര്യം ഉള്ളവർ 9074924355, 974463 2366 എന്നീ നമ്പരുകളിൽ ബന്ധപെടേണ്ടതാണ്. യോഗത്തിൽ വൈസ് ചെയർമാൻ ജോയി ആനി തോട്ടം, മനോജ് മുരളി, സിബി പാറപ്പായി ,മായാ ബിജു.സിജു ചക്കുംമൂട്ടിൽ എച്ച്. ഐ ജുവാൻ ഡി മേരി. വിവിധ സന്നദ്ധ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.