ഒറ്റപ്പെട്ടവരെ ഒപ്പം കൂട്ടാൻ അറക്കുളത്ത് ഒരു സ്നേഹ തുരുത്ത്


മക്കളെല്ലാം വിദേശത്തും, വിദൂരസ്ഥലങ്ങളിൽ ആയതിനാലും, മക്കൾ ജോലിക്കാര്യങ്ങൾക്കും മറ്റ് കാരണങ്ങളാലും മാറി താമസിക്കുന്നതിനാലും ഒന്ന് സംസാരിക്കുവാൻ പോലും അടുത്ത് ആരും ഇല്ലാതെ ദുരിതം അനുഭവിച്ച് ഒറ്റപ്പെട്ട് കഴിയുന്നവർക്കായി സ്നേഹതുരുത്തൊരുക്കി അറക്കുളത്തെ സുമനസ്സുകൾ.
ഭക്ഷണവും,
മരുന്നും സമയത്ത് കിട്ടുമെങ്കിലും സംസാരിക്കുവാനോ ഒന്ന് കാണുവാനോ, കുശലം പറയുവാനോ കഴിയാത്ത നൂറ് കണക്കിന് ആൾക്കാരാണ് അറക്കുളത്ത് ഉള്ളത്. കുളമാവ് ഗ്രാമത്തിൽ 46 വർഷം സേവനം ജീവിതചര്യയാക്കി സൗജന്യ ആതുരസേവനവു, മറ്റിതര സാമൂഹ്യ സേവനങ്ങളും ചെയ്ത ശേഷം വിശ്രമ ജീവിതത്തിനായി മൂലമറ്റത്തെ മഠത്തിൽ എത്തിയ ഡോക്ടർ സിസ്റ്റർ മേരി കളപ്പുരക്ക് ഒരുക്കിയ സ്വീകരണ ചടങ്ങിൽ അവർ പറഞ്ഞ കാര്യങ്ങളിൽ പ്രചോദനം ഉൾക്കൊണ്ടാണ് ഇങ്ങനെ ഒരു കൂട്ടായ്മക്ക് തുടക്കം കുറിച്ചത്. ഒറ്റപ്പെട്ടവർക്കും, മാറാരോഗങ്ങൾ പിടിപെട്ട് വീടുകളിൽ കഴിയുന്നവർക്കും ഒരുമിച്ച് കൂടുവാനുള്ള അവസരം ഒരുക്കുക എന്ന ആശയത്തിൻ്റെ നേർരൂപമാണ് അറക്കുളത്ത് ആരംഭിച്ച പുതിയ സാന്ത്വന സ്നേഹ കൂട്ടായ്മ. ഒറ്റപ്പെടൽ മൂലം വേദനിക്കുന്ന എല്ലാവരും ഒരു സ്ഥലത്ത് ഒത്ത് കൂടുകയും, അവരുടെ സന്തോഷങ്ങളുംസങ്കടങ്ങളും പങ്ക് വക്കുകയും ചെയ്യുമ്പോൾ അവർക്ക് ലഭിക്കുന്ന മാനസിക ആശ്വാസവും, സന്തോഷവുമാണ് ഈ ഒത്ത് ചേരലിൻ്റെ
നേർഫലങ്ങൾ. യാത്ര ചെയ്യാൻ കഴിയാതെ വീടുകളിൽ കഴിയുന്നവരെ സന്ദർശിച്ച് സ്നേഹ വാക്കുകൾ പറഞ്ഞ് ആശ്വസിപ്പിക്കുന്നതും ഈ കൂട്ടായ്മയുടെ ലക്ഷ്യമാണ്.
ഇതിനായി ആരോഗ്യ വകുപ്പിൽ നിന്നും, പഞ്ചായത്തിൽ നിന്നും ഈ വിഭാഗത്തിൽ പെട്ടവരുടെ
ലിസ്റ്റ് എടുക്കുവാനും ഇവർക്ക് ഒത്ത് ചേരുവാനുള്ള സ്ഥലങ്ങൾ നിശ്ചയിക്കുവാനും, ഇക്കാര്യങ്ങൾ നടത്തുവാൻ താൽപര്യമുള്ളവരുടെ പ്രാദേശിക കൂട്ടായ്മകൾ ഉണ്ടാക്കുവാനും അറക്കുളം ജയ്ഹിന്ദ് ഹാളിൽ നടന്ന സമാനമനസ്സുള്ളവരുടെ കൂട്ടായ്മ തീരുമാനം എടുത്തു.സർക്കാർ, സർക്കാർ ഇതര സേവനങ്ങളിൽ നിന്ന് വിരമിച്ചവരുടേയും, സേവന സന്നദ്ധരായവരുടേയും അറിവും, കഴിവും, സേവനങ്ങളും സമൂഹ നൻമക്കായി വിനിയോഗിക്കുവാനും തീരുമാനിച്ചു.
അറക്കുളം ജയ് ഹിന്ദ് ലൈബ്രറിയും, കിസ്സാൻ സർവ്വീസ് സൊസൈറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.കെ.എസ്.എസ് വൈസ്.പ്രസി.ജോൺ മൂന്നുങ്കവയലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റിയംഗം കെ.എം.ബാബു ഉൽഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ തൊടുപുഴ
താലൂക്ക് കമ്മറ്റി പ്രസി.ജോർജ് അഗസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ഡോക്ടർ സിസ്റ്റർ മേരി കളപ്പുര പദ്ധതിയെക്കുറിച്ചും, ഇതിനായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും വിശദീകരിച്ചു.കേരള ഫുട്ബോൾ അസോസിയേഷൻ ഹോണ. പ്രസി. ടോമി ജോസഫ് കുന്നേൽ, ലൈബ്രറി കൗൺസിൽ താലൂക്ക് കമ്മറ്റി മുൻ സെക്ര. പി.കെ.സുകുമാരൻ, റിട്ട. ഡിവൈഎസ്പിയും, ഗ്രദ്ധകാരനുമായ വി.ജി.ബാലകൃഷ്ണൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസി.അജികുന്നത്ത്, കെ.എസ്.എസ് പ്രസി.ജോസഫ് ജെ. ഓലിക്കൽ, ജില്ലാലൈബ്രറി കൗൺസിൽ അംഗം എം.കെ.അനിൽകുമാർ, താലൂക്ക് എക്സി.അംഗങ്ങളായ ഏ. സുരേഷ്കുമാർ, കെ.എം. ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. ലൈബ്രറി പ്രസി.പി.ഏ.വേലുക്കുട്ടൻ സ്വാഗതവും, കമ്മറ്റിയംഗം എൻ.ബി.വിജയൻ നന്ദിയും രേഖപ്പെടുത്തി. ലൈബ്രറി കമ്മറ്റിയംഗങ്ങളായ ജി.മോഹനൻ, ഏഎൻ.മോഹനൻ, എസ്.എൻ സുഭാഷ്, രാജൻ താഴത്തുമന, ബിറ്റാജ് പ്രഭാകർ, അനിത സജി, മിലൻ ബോബി, എസ്.ശ്രീവൽസലൻ എന്നിവരും കെ.എസ്എസ് ഭാരവാഹികളായ സന്തോഷ് രാഗേന്ദു,
സി.എം ജോൺസൻ, ലിപിൻ കെ. ജോസഫ്, ശോഭനശശിധരൻ, ടോജിപറമുണ്ട എന്നിവരും നേതൃത്വം നൽകി.