നാട്ടുവാര്‍ത്തകള്‍
കർഷക ദിനാചരണവും ഞാറുനടീലും നടത്തി ശനിക്കൂട്ടം
കട്ടപ്പന ∙ പ്രകൃതി കൃഷി കൂട്ടായ്മയായ ശനിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ വലിയകണ്ടം പാടത്ത് കർഷക ദിനാചരണവും ഞാറുനടീലും നടത്തി. പതിനൊന്നാം തവണയാണ് ശനിക്കൂട്ടം ഇവിടെ കൃഷി ചെയ്യുന്നത്. ഞാറുനടീലിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയിൽ നിർവഹിച്ചു.
ലബ്ബക്കട ജെപിഎം കോളജ് മാനേജർ ഫാ.ഏബ്രഹാം പാനിക്കുളങ്ങര, സിഎസ്ഐ പള്ളി വികാരി ഫാ. ബിനോയി ജേക്കബ് പേരേപ്പറമ്പിൽ, നഗരസഭ കൗൺസിലർ രജിത രമേശ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലിച്ചൻ, ശനിക്കൂട്ടം കോ-ഓർഡിനേറ്റർ സി.പി.റോയി, ജെപിഎം കോളജിലെ എൻഎസ്എസ് വോളണ്ടിയർമാർ, പ്രോഗ്രാം ഓഫിസർമാർ എന്നിവർ പങ്കെടുത്തു.