Idukki വാര്‍ത്തകള്‍
കുട്ടികൾക്കുള്ള ട്രാഫിക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു


ജനമൈത്രി പോലീസും സ്റ്റുഡന്റസ് പോലീസ് കേഡറ്റ്സും സംയുക്തമായി മുണ്ടക്കയം ഈസ്റ്റ്,സെൻ്റ് ആൻ്റണിസ്സ് ഹൈസ്കൂളിൽ
ട്രാഫിക് ബോധവൽക്കരണ ക്ലാസ് നടത്തി.
പെരുവന്താനം പോലീസ്
സബ് ഇൻസ്പെക്ടർ ഷുക്കൂർ എൻ എ ക്ലാസ്സ് നയിച്ചു.
ജനമൈത്രി ബീറ്റ് ഓഫീസർമാരായ അശോകൻ, പ്രവീൺ,എസ് പി സി ഡ്രിൽ ഇൻസ്ട്രക്ടർ ജോബിൻ വർഗ്ഗീസ്സ് എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി. ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ,ഇടുക്കി ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെ ഐ പി എസ് -ന്റെ മേൽനോട്ടത്തിൽ ജില്ലയിലെ വിദ്യാലയങ്ങളിൽ ക്ലാസുകൾ നടത്തിവരുന്നു.ബോധവൽക്കരണ ക്ലാസ്സിൽ 450 കുട്ടികൾ പങ്കെടുത്തു.