SSLC, PLUS TWO പരീക്ഷകളിൽ FULL A+ നേടിയ ഇടുക്കി നിയോജക മണ്ഡലത്തിലെ വിദ്യാർഥികൾക്ക് എം. പി. ഡീൻ കുര്യാക്കോസിന്റെ സ്നേഹാദരം


ഇടുക്കിയുടെ പാർലമെൻ്റ് അംഗം എന്ന നിലയിൽ ഞാൻ നടപ്പാക്കുന്ന RISE (Rejuvenating Idukki Socially and Educationally) പദ്ധതിയുടെ ഭാഗമായി ഈ വർഷം പ്ലസ് ടു/എസ്.എസ്.എൽ.സി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഓരോ നിയമസഭാ നിയോജക മണ്ഡലം അടിസ്ഥാനത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുള്ളത്.
ഇതോടനുബന്ധിച്ച് ഇടക്കി നിയമസഭാ മണ്ഡലത്തിലുൾപ്പെടുന്ന സുളകളിൽ നിന്നും പ്ലസ് ടു/എസ്.എസ്.എൽ.സി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി 09.06.2025 തിങ്കളാഴ്ച ഉച്ചയശേഷം 2 മണിക്ക് കട്ടപ്പന സെന്റ് ജോർജ്ജ് പാരീഷ് ഹാളിൽ വെച്ച് യോഗം സംഘടിപ്പിച്ചിട്ടുണ്ട്. ഈ യോഗത്തിൽ ഇടുക്കി നിയമസഭാ മണ്ഡലത്തിലുൾപ്പെടുന്ന സ്കൂളുകളിൽ നിന്നുമുള്ള വിദ്യാർത്ഥികളെ കൃത്യസമയത്ത് എത്തിക്കുന്നതിന് വേണ്ട നിർദ്ദേശം ബന്ധപ്പെട്ട ഹെഡ്‌മാസ്റ്റർ/പ്രിൻസിപ്പൽമാർക്ക് നൽകുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് താൽപര്യപ്പെടുന്നു.
വിശ്വസ്തതയോടെ