നാട്ടുവാര്‍ത്തകള്‍
ഇരുമ്പു തോട്ടി ഉപയോഗിച്ച് ചക്ക പറിക്കുമ്പോൾ ഷോക്കെറ്റ് ഗ്രഹനാഥൻ മരിച്ചു.


ഉപ്പുതറ: പ്ലാവിൽ നിന്നും ചക്ക പറിക്കുന്നതിനിടെ 11 കെ.വി. ലൈനിൽ ഇരുമ്പു തോട്ടി തട്ടി ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. അയ്യപ്പൻകോവിൽ പരപ്പ് പാറത്തെക്കേതിൽ ബേബിയാണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ 11 ഓടെയായിരുന്നു സംഭവം. പ്ലാവിൽ നിന്നും ഇരുമ്പു തോട്ടി ഉപയോഗിച്ച് ചക്ക പറിക്കാൻ ശ്രമിക്കുകയായിരുന്നു ബേബി.
പ്ലാവിനു സമീപത്തു കൂടി കടന്നു പോകുന്ന 11 കെ.വി. ലൈനിലേക്ക് തോട്ടി മുട്ടിയതോടെ ഷോക്കേറ്റ ബേബി തെറിച്ചു വീണു. ഉടൻ തന്നെ സമീപത്തുള്ളവർ ചേർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്‌കാരം പിന്നീട്.