Idukki വാര്ത്തകള്കേരള ന്യൂസ്തൊഴിലവസരങ്ങൾനാട്ടുവാര്ത്തകള്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് രാജ്ഭവനിൽ ഭാരതാംബയുടെ കൈയ്യിൽ കാവി കൊടി പിടിപ്പിച്ച് ചടങ്ങ് സംഘടിപ്പിച്ച ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിയിൽ പ്രതിഷേധിച്ച് സി പി ഐ അയ്യവൻ കോവിൽ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ മാട്ടുകട്ട ഗവൺമെൻ്റ് സ്കൂൾ അങ്കണത്തിൽ പ്രതിഷേധ ഭലവൃഷം നട്ടു.


ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷാജി മാത്യു മാവിൻ തൈ നട്ട് പ്രതിഷേധ പരിപാടി ഉത്ഘാടനം ചെയ്തു ദേശീയപതാകക്കു കീഴിലാണ് പരിപാടി സംഘടിപ്പിച്ചത്.
മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ.ജെ ജോസഫ്, നിഷമോൾ ബിനോജ്, മനു കെ ജോൺ, ലോക്കൽ കമ്മിറ്റി അംഗങ്ങളായഷൈമോൾ രാജൻ, കെ.ബി പ്രസാദ്, പി.ജെ ജിജിമോൻ,ബി കെഎം യു മണ്ഡലം കമ്മിറ്റി ജോയിൻ്റ് സെക്രട്ടറി ബിന്ദു റെജി എന്നിവർ പങ്കെടുത്തു.