San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

സഹകരണ പെന്‍ഷന്‍ പ്രൊഫോമ സമര്‍പ്പിക്കാം; ഇടുക്കിയില്‍ ജൂണ്‍ 23 ന് സിറ്റിംഗ്




സഹകരണ പെന്‍ഷന്‍കാരുടെ മസ്റ്ററിംഗ് ബയോമെട്രിക്കിലേക്ക് മാറ്റുന്നതിന് സഹകരണ പെന്‍ഷന്‍കാരുടെ നിശ്ചിത പ്രൊഫോമ പ്രകാരം വിവരങ്ങള്‍ പെന്‍ഷന്‍ ബോര്‍ഡ് ആവശ്യപ്പെട്ട വിവരങ്ങള്‍ ആദ്യ ഘട്ടത്തില്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങള്‍ക്കും, പെന്‍ഷന്‍കാര്‍ക്കും വേണ്ടി ജൂണ്‍ 13 മുതല്‍ 26 വരെ ജില്ലകളില്‍ വീണ്ടും സിറ്റിംങ്ങ് നടത്തും. ഇടുക്കിയില്‍ ജൂണ്‍ 23 നാണ് സിറ്റിംഗ്.  ജൂണ്‍ 13 ന് തിരുവനന്തപുരം, കാസര്‍ഗോഡ്, 16-ന് കണ്ണൂര്‍, കൊല്ലം, 17-ന് തൃശ്ശൂര്‍, 18-ന് കോഴിക്കോട്, 20-ന് കോട്ടയം, 21-ന് മലപ്പുറം, 24-ന് പാലക്കാട്, 25-ന് ആലപ്പുഴ, 26-ന് പത്തനംതിട്ട, വയനാട് എന്നീ ജില്ലകളില്‍ കേരള ബാങ്ക് ഹാളിലും ജൂണ്‍ 19-ന് എറണാകുളം ജില്ലയില്‍ എറണാകുളം ജില്ലാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഹൗസിംങ്ങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലുമാണ് സിറ്റിംഗ്. നേരത്തെ പെന്‍ഷന്‍ ബോര്‍ഡ് എല്ലാ ജില്ലകളിലും സിറ്റിംഗ് നടത്തി ബന്ധപ്പെട്ട സ്ഥാപന അധികാരികളില്‍ നിന്നും സ്വീകരിച്ചിരുന്നു.
സഹകരണ പെന്‍ഷന്‍കാരുടെ മസ്റ്ററിംഗ് ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ജീവന്‍രേഖ വഴി സമര്‍പ്പിക്കുന്നതിനു വേണ്ടിയാണ് പ്രൊഫോമ പ്രകാരം വിവരങ്ങള്‍ ശേഖരിക്കു ന്നത്. പെന്‍ഷന്‍ ബോര്‍ഡ് തയ്യാറാക്കിയ പ്രൊഫോമയോടൊപ്പം ആധാറിന്റെ പകര്‍പ്പും ഉള്‍പ്പെടു ത്തിയാണ് രേഖകള്‍ സമര്‍പ്പിക്കേണ്ടത്. പെന്‍ഷന്‍കാര്‍ സേവനമനുഷ്ഠിച്ചിരുന്ന ബാങ്ക്/സംഘം രേഖകള്‍ ശേഖരിക്കുകയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍/ കേരള ബാങ്ക് മാനേജര്‍/ഗസറ്റഡ് ഓഫി സര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന രേഖകള്‍ ജില്ലകളില്‍ സിറ്റിംഗ് നടത്തുന്ന കേന്ദ്രങ്ങളില്‍ ബന്ധപ്പെട്ട തീയതിയില്‍ എത്തിക്കണമെന്ന് പെന്‍ഷന്‍ ബോര്‍ഡ് അഡീഷണല്‍ രജിസ്ട്രാര്‍/സെക്രട്ടറി അറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!