നാട്ടുവാര്‍ത്തകള്‍
നാടകരചന, നാടകാവതരണം: ഗ്രന്ഥങ്ങള്‍ക്കുളള അവാര്‍ഡിന് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം


2019 -20 ലെ പ്രൊഫഷണല്‍ നാടകങ്ങള്‍ക്കുളള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡിന്റെ ഭാഗമായി നാടകരചനയെയോ നാടകാവതരണത്തെയോ സംബന്ധിച്ച് മലയാളത്തില്‍ പ്രസിദ്ധീകരിച്ച കൃതിക്കുളള അവാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കാനുളള തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടിയതായി കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ. പ്രഭാകരന്‍ പഴശ്ശി അറിയിച്ചു. 2017, 2018, 2019, 2020 എന്നീ വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച കൃതികളാണ് അവാര്‍ഡിന് പരിഗണിക്കുക. സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയോടൊപ്പം നാടകഗ്രന്ഥത്തിന്റെ മൂന്നു കോപ്പികളും ഗ്രന്ഥകാരന്റെ ബയോഡാറ്റയും സഹിതം സെപ്റ്റംബര്‍ 30 ന് വൈകുന്നേരം 5 മണിക്കുളളില്‍ അക്കാദമിയിലേക്ക് അയക്കണം.
വിലാസം: സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി, തൃശൂര്‍ – 680 020. ഫോണ്‍ : 0487 – 2332134.