Idukki വാര്‍ത്തകള്‍
കെ.കെ ശിവരാമന് പിറന്നാൾ ആഘോഷം സമ്മേളന വേദിയിൽ


ജില്ലയിലെ തലമുതിർന്ന നേതാവും 16 വർഷകാലത്തോളം ജില്ലയിലെ പാർട്ടിയുടെ അമരക്കാരനായിരുന്ന കെ.കെ എസ് എന്ന് പാർട്ടി പ്രവർത്തകരും നേതാക്കളും സ്നേഹപൂർവം വിളിക്കുന്ന കെ. കെ ശിവരാമന് സമ്മേളന വേദിയിൽ വച്ച് പിറന്നാൾ കേകു മുറിച്ച് പാർട്ടി നേതാക്കളും സമ്മേളനപ്രതിനിധികളും ചേർന്ന് അഘോഷം നടത്തിയത്.
നിലവിൽ സംസ്ഥാനകൗൺസിൽ അംഗമായ സഖാവ് ദീർഘകാലം ജില്ലയിൽ എൽ ഡി എഫ് കൺവീനറുമായിരുന്നു മുമ്പ് ജനയുഗം ലേഖകനായിരുന്ന സഖാവ് നിലവിൽ ജില്ലയിലെ ജനയുഗം പത്രത്തിൻ്റ് ചാർജുകാരൻ കൂടിയാണ് 73 വയസ് പ്രായത്തിലേക്കു കടന്ന ശിവരാമന് നിലവിലെ ജില്ലാ സെക്രട്ടറി കെ.സലിം കുമാർ വേദിയിൽ വച്ച് പിറന്നാൾ കേക്ക് മുറിച്ചു നൽകി പ്രതിനിധികൾക്കെല്ലാം കേക്കും മിഠായിയും വിതരണം ചെയ്തു.
പിറന്നാൾ ആഘോഷിക്കാത്ത ശിവരാമൻ സഖായിന് സമ്മേളനം ഒന്നടങ്കം സമ്മേളന വേദി പിറന്നാൾ ആഘോഷമാക്കി മാറ്റുകയായിരുന്നു.