Idukki വാര്‍ത്തകള്‍
കൃഷിനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണം കെ.സലിം കുമാർ


കഴിഞ്ഞ കുറെ ദിവസങ്ങളിലായി തിമിർത്തുപെയ്ത മഴയിൽ ഏലം, വാഴ,കുരുമുളക്, കാപ്പി തുടങ്ങി വിളനാശംസംഭവിച്ചവർക്കും പ്രകൃതിക്ഷോഭത്തിൽ വീടുകൾ നഷ്ടപെട്ടവർക്കും അടിയന്തിരധനസഹായം വിതരണം ചെയ്യണമെന്ന് സി പി ഐ ജില്ല സെക്രട്ടറി കെ.സലിം കുമാർ പറഞ്ഞു വീട് നഷ്ടപെട്ടവർ അടക്കമുള്ളവർ പലരും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയാണ് പ്രവേശനോത്സവത്തിനായി കുട്ടികളിൽ പലരും ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നുമാണ് സ്കൂളുകളിലേക്കു പോയത്.
കടുത്ത വേനലിനെ തുടർന്ന് കൃഷിനാശം സംഭവിച്ചകർഷകർക്കുമേൽ കടുത്ത ആഘാതമാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റും മഴയും സമ്മാനിച്ചത്.
നിയമത്തിൻ്റെ നൂലാമാലകൾ മാറ്റി നിർത്തി ഈ വിഭാഗതാർക്ക് അടിയന്തിരാധനസഹായ പദ്ധതികളാണ് നടപ്പിലാക്കണ്ടതെന്നും കട്ടപ്പന മണ്ഡലം സമ്മേളന വേദിയിൽ നടത്തിയ അഭിവാദ്യ പ്രസംഗത്തിൽ സലിം കുമാർ പറഞ്ഞു