Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

നന്മയോണം; ഓണസദ്യ മുടങ്ങാതിരിക്കാൻ കരുതലോടെ ഹൈറേഞ്ചിലെ സ്നേഹ കൂട്ടായ്മകൾ



കോവിഡ് പ്രതിസന്ധിക്കിടയിലും ഓണസദ്യ മുടങ്ങാതിരിക്കാൻ കരുതലോടെ പ്രവർത്തിക്കുകയാണ് ജീവകാരുണ്യ സംഘടനയായ അമ്മയ്ക്കൊരുമ്മ സ്നേഹക്കൂട്ടായ്മ. കുമളി അണക്കര കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘടന ഇത്തവണ നൂറിലധികം കുടുംബങ്ങളിലാണു ഭക്ഷ്യവസ്തുക്കൾ എത്തിച്ചത്. ഭാരവാഹികളായ സാബു കുറ്റിപ്പാലക്കൽ, ഡേവിസ് തോമസ്, സജി ജോർജ്, അക്ഷയ സൂസൻ, റിയ റോസ്, ഷാരോൺ തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണു പ്രവർത്തനം.

സ്നേഹസ്പർശം

പതിവായി ഉച്ചഭക്ഷണം എത്തിച്ചു നൽകുന്ന പാലിയേറ്റീവ് രോഗികൾക്ക് ഓണക്കിറ്റുകളും സമ്മാനിച്ചു കട്ടപ്പന സ്നേഹസ്പർശം ചാരിറ്റബിൾ ട്രസ്റ്റ്. 24 വീടുകളിലെ 30 അംഗങ്ങൾക്കാണ് ട്രസ്റ്റ് എല്ലാ ദിവസവും ഉച്ചഭക്ഷണം എത്തിച്ചു നൽകുന്നത്. ചെയർമാൻ ജോയി വെട്ടിക്കുഴി, സെക്രട്ടറി ജോർജ് തോമസ്, ട്രഷറർ രാജേഷ് നാരായണൻ, ഡയറക്ടർമാരായ മാത്യു കെ.ജോൺ, എം.എ.ഷെമിൽ എന്നിവരുടെ നേതൃത്വത്തിലാണു പ്രവർത്തനം.

ചിരി വിടരട്ടെ


കട്ടപ്പന കേന്ദ്രമായുള്ള മലയാളി ചിരിക്ലബ് സോഷ്യൽ ഡവലപ്മെൻറ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തങ്കമണി ദൈവദാനം സിസ്‌റ്റേഴ്‌സിലെ അന്തേവാസികളായ 20 അമ്മമാർക്കു സെറ്റുസാരി വാങ്ങിനൽകി. ഇരുപതേക്കർ, നരിയമ്പാറ എന്നിവിടങ്ങളിലെ സ്‌നേഹാശ്രമങ്ങളിലെയും ഇരട്ടയാർ അൽഫോൻസാ ഭവനിലെയും അന്തേവാസികൾക്കുള്ള വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും എത്തിച്ചു നൽകുകയും ചെയ്തു.

വിൻസന്റ് ഡി പോൾ സഖ്യം

നെടിയകാട് ലിറ്റിൽ ഫ്ലവർ ഇടവകയിലെ വീടില്ലാത്ത 10 കുടുംബങ്ങൾക്കു വീട് നിർമിക്കാൻ സൗജന്യമായി സ്ഥലം ലഭ്യമാക്കി പള്ളിയിലെ സെന്റ് വിൻസന്റ് ഡി പോൾ സഖ്യം പ്രവർത്തകർ. ഇതിൽ ഒരാൾ നൽകിയ 20 സെന്റ് സ്ഥലം 4 സെന്റ് വീതം 5 പേർക്കായി ആധാരം ചെയ്തു കഴിഞ്ഞു. ഇതിന്റെ വിതരണം ഇന്ന് 9ന് പള്ളി പാരിഷ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പി.ജെ.ജോസഫ് എംഎൽഎ നിർവഹിക്കും. മറ്റൊരു ഇടവകാംഗം നൽകിയ 25 സെന്റ് സ്ഥലം മറ്റ് 5 കുടുംബങ്ങൾക്കായി നൽകും. സ്ഥലംവിട്ടു നൽകുന്നതിന്റെ സമ്മത പത്രം ഇന്ന് ഉടമ യോഗത്തിൽ നൽകും.

മെംബർ സൂപ്പറാ

ഉപ്പുതറ പഞ്ചായത്തിലെ പുളിങ്കട്ട വാർഡിലെ കണ്ടെയ്ൻമെന്റ് സോണിലെ 29 വീടുകളിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഓണക്കിറ്റ് എത്തിച്ചു നൽകി പഞ്ചായത്ത് അംഗം. യൂത്ത് കോൺഗ്രസ് പീരുമേട് നിയോജക മണ്ഡലം പ്രസിഡന്റ് കൂടിയായ ഫ്രാൻസിസ് ദേവസ്യയാണു മാതൃകയായത്. വാർഡിലെ 13 കുടുംബങ്ങളിലായി 25 പേരാണു കോവിഡ് ബാധിച്ചു വീടുകളിൽ കഴിയുന്നത്. ഇവരുമായി സമ്പർക്കം പുലർത്തിയിരുന്ന 16 കുടുംബങ്ങളും നിരീക്ഷണത്തിൽ കഴിയുകയാണ്. ഈ വീടുകളിലാണ് വാർഡ് ജാഗ്രതാ സമിതി സ്വരൂപിച്ച തുക ഉപയോഗിച്ചു വാങ്ങിയ ഭക്ഷ്യവസ്തുക്കളും അത്യാവശ്യ മരുന്നുകളും എത്തിച്ചു നൽകിയത്. അരി, പച്ചക്കറി, പായസക്കൂട്ട്, ചിപ്സ്, ശർക്കര വരട്ടി തുടങ്ങിയവയാണ് കിറ്റിലുള്ളത്.

ഡിവൈഎഫ്ഐ

ഡിവൈഎഫ്ഐ പതിനാറാംകണ്ടം മേഖല കമ്മിറ്റി പതിനാറാംകണ്ടത്ത് 100 കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം നടത്തി. ഡിവൈഎഫ്ഐ ഇടുക്കി ബ്ലോക്ക് സെക്രട്ടറി ഡിറ്റാജ് ജോസഫ് വാത്തിക്കുടി പഞ്ചായത്ത് അംഗം സുനിതാ സജീവനു കിറ്റുകൾ കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു.

ജോറാണ് ജോഷി

രാജാക്കാട് മേഖലയിലെ കോവിഡ് ബാധിതരുടെയും കിടപ്പുരോഗികളുടെയും വീടുകളിൽ ആവശ്യമുള്ള ഭക്ഷ്യവസ്തുക്കൾ എത്തിച്ചുനൽകിയ പൊതുപ്രവർത്തകൻ ജോഷി കന്യാക്കുഴി. ഇന്നലെ രാജാക്കാട് പഞ്ചായത്തിലെ 30 കിടപ്പു രോഗികളുടെ വീടുകളിൽ ഓണത്തിനു വേണ്ട പച്ചക്കറി എത്തിക്കുന്ന തിരക്കിലായിരുന്നു ജോഷിയും സുഹൃത്ത് ജോയി തമ്പുഴയും. സ്വന്തം വീട്ടിലെ ഓണാഘോഷങ്ങൾ ഒഴിവാക്കിയാണു ജോഷി സഹായമെത്തിക്കുന്നത്.

സൗഹൃദ ഓണസദ്യ

അടിമാലി താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് ഓണസദ്യ ഒരുക്കി പാറത്തോട് സൗഹൃദ കൂട്ടായ്മ. 250 പേർക്കാണ് കൂട്ടായ്മ സദ്യ നൽകിയത്. കോഓർഡിനേറ്റർമാർ പി.കെ. രാജൻ, പി.എൻ. ഹരിഹരൻ, എൻ.എസ്. സുരേഷ് എന്നിവർ നേതൃത്വം നൽകി. 

സ്നേഹത്തിന്റെ സ്പോർട്സ്മാൻ സ്പിരിറ്റ്

ഓണക്കാലത്ത് ആശുപത്രിയിലെ കിടപ്പു രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണം നൽകുകയാണ് നെടുങ്കണ്ടം ജൂഡോ അക്കാദമിയിലെ കായിക താരങ്ങൾ. ജൂഡോ പരിശീലകരുടെ നേതൃത്വത്തിൽ വീടുകളിലെ പാഴ്‌വസ്തുക്കൾ ശേഖരിച്ച ലഭിച്ച തുക കൊണ്ടാണു ഭക്ഷണം നൽകുന്നത്. കാൽലക്ഷത്തോളം രൂപയോളം സമാഹരിച്ചു. നെടുങ്കണ്ടം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെ 150 രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകുന്ന കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് ജൂഡോ അക്കാദമിയിലെ കായിക താരങ്ങൾ ഓണസദ്യ നൽകുന്നത്.

ഓണക്കോടി

കുയിലിമലയിലെ ആശ്രയ ഭവൻ ഡിവി ഹോമിലെയും വാഴത്തോപ്പ് സ്വധർ ഷെൽറ്റർ ഹോമിക്കേണ്ടി അന്തേവാസികൾക്ക് തിരുവോണത്തിന് ഓണക്കോടി ലഭിച്ചു. കേന്ദ്രങ്ങളുടെ മേൽനോട്ട ചുമതലയുള്ള ജില്ലാ വിമൻസ് കൗൺസിലാണ് 63 പേർക്കുള്ള കോടി വാങ്ങിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പും കലക്ടർ ഷീബാ ജോർജും ചേർന്നു വിതരണം ചെയ്തു.

ഗാർഹിക പീഡനത്തിന് ഇരയായ നിരാശ്രയരായ വനിതകളെയാണ് ആശ്രയയിൽ പാർപ്പിച്ചിരിക്കുന്നത്. വിവിധ കാരണങ്ങളാൽ കുടുംബത്തിൽനിന്ന് ഒറ്റപ്പെട്ട സ്ത്രീകളും പെൺകുട്ടികളുമാണ് സ്വധറിലെ അന്തേവാസികൾ. വിമൻസ് കൗൺസിൽ സെക്രട്ടറി റോസക്കുട്ടി ഏബ്രഹാം, ഗ്രേസ് ആന്റണി, റിൻസി ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!