Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

മഴക്കെടുതി: ജില്ലയില്‍ 148 വീടുകള്‍ക്ക് നാശനഷ്ടം






കനത്ത മഴയില്‍ ജില്ലയില്‍ 148 വീടുകള്‍ക്ക് ഇതിനോടകം നാശനഷ്ടമുണ്ടായി. 138 വീടുകള്‍ ഭാഗികമായും 10 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.

ഏറ്റവും കൂടുതല്‍ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായത് ഇടുക്കി താലൂക്കിലാണ്. ഇടുക്കിയില്‍ 55 വീടുകളാണ് തകര്‍ന്നത്. ഇതില്‍ 52 വീടുകള്‍ ഭാഗികമായും മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. തൊടുപുഴ താലൂക്കില്‍ 29 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. 25 വീടുകള്‍ ഭാഗികമായും നാല് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ദേവികുളം താലൂക്കില്‍ നാശനഷ്ടമുണ്ടായത് 28 വീടുകള്‍ക്കാണ്. ഇതില്‍ 26 വീടുകള്‍ ഭാഗികമായും രണ്ട് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഉടുമ്പന്‍ചോല താലൂക്കില്‍ 25 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. ഇതില്‍ ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. പീരുമേട് താലൂക്കില്‍ 11 വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടമുണ്ടായി. ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 14 വീടുകളാണ് കനത്ത മഴയില്‍  തകര്‍ന്നത്.
ഇതിനോടകം മൂന്ന് പേര്‍ക്കാണ് മഴക്കെടുതിയില്‍ ജില്ലയില്‍ ജീവഹാനി സംഭവിച്ചത്.  മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
കനത്ത മഴയില്‍ ജില്ലയില്‍ ഏകദേശം 5.48 കോടി രൂപയുടെ കൃഷിനാശമാണ് ഉണ്ടായതായാണ് പ്രാഥമിക കണക്കുകള്‍. 350.8  ഹെക്ടറിലായി 3218 കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ ഇതിനോടകം നശിച്ചു.

*ജില്ലയില്‍ 14 ക്യാമ്പുകള്‍*

കനത്ത മഴയെത്തുടര്‍ന്ന് ജില്ലയില്‍ 14 ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. ഇടുക്കി താലൂക്കില്‍ ഏഴ്  ക്യാമ്പുകളും ദേവികുളം താലൂക്കില്‍ അഞ്ച് ക്യാമ്പുകളും ഉടുമ്പന്‍ചോല താലൂക്കില്‍ രണ്ട് ക്യാമ്പുകളുമാണ് തുറന്നിട്ടുള്ളത്. 78 കുടുംബങ്ങളിലെ 240 അംഗങ്ങള്‍ ഈ ക്യാമ്പുകളിലുണ്ട്. ഇതില്‍ 80 പുരുഷന്‍മാര്‍, 109 സ്ത്രീകള്‍, 51 കുട്ടികള്‍ എന്നിവരാണുള്ളത്.


35.34 മില്ലി മീറ്റര്‍ മഴയാണ് ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പെയ്തത്. ഇന്നലെ (31) ഉച്ചയ്ക്ക് 12 മണി വരെയുള്ള കണക്കു പ്രകാരം ഉടുമ്പന്‍ചോല താലൂക്കില്‍ 6.2, ദേവികുളം 24.4, പീരുമേട് 88.1, ഇടുക്കി 24.2 തൊടുപുഴ 33.6 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ആശങ്കപ്പെടേണ്ട സാഹചര്യത്തിലല്ല. 2344.22 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. മുല്ലപ്പെരിയാറില്‍ 130.05 അടിയാണ് ജലനിരപ്പ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!