Idukki വാര്‍ത്തകള്‍
മെഗാ ലോക് അദാലത്ത്


ദേശീയ നിയമസേവന അതോറിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ ലോക് അദാലത്ത് ജില്ലയില്‍ ജൂണ്‍ 14 ന് നടക്കും. ഇടുക്കി ജില്ല നിയമസേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴ, ഇടുക്കി,കട്ടപ്പന പീരുമേട്,ദേവികുളം എന്നീ കോടതി കേന്ദ്രങ്ങളിലാണ് അദാലത്ത് സംഘടിപ്പിക്കുക. വിവിധ കോടതികളുടെ പരിഗണനയിലിരിക്കുന്നതും അല്ലാത്തതുമായ സിവില്‍,ക്രിമിനല്‍, വാഹന, അപകട ഇന്‍ഷുറന്‍സ് കുടുംബ തര്‍ക്കം, റവന്യൂ റിക്കവറി, മുദ്ര വില കുറച്ചു കാണിച്ചതുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷന്‍ വകുപ്പിലുള്ള കേസുകള്‍ പരിഗണിക്കും. കേസുകളില്‍ നോട്ടീസ് ലഭിച്ചവര്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ജൂണ്‍ 14 ന് രാവിലെ പത്തിന് ഹാജരാകണമെന്ന് ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനും ജില്ലാ ജഡ്ജിയുമായ ശശികുമാര്‍ പി എസ് സെക്രട്ടറി സബ് ജഡ്ജ് സിജി എന്‍.എന്‍ എന്നിവര്‍ അറിയിച്ചു.